UPDATES

വാഴചുണ്ടന്‍ അട പ്രഥമന്‍

റെസിപ്പി തയ്യാറാക്കിയത്
മുഹമ്മദ് ബദുഷ
മലപ്പുറം

ചേരുവകള്‍

1. വാഴചുണ്ട് -1
2.അട- 100 ഗ്രാം
3.ശര്‍ക്കര- 350 ഗ്രാം
4.ചക്കര -150 ഗ്രാം
5.തേങ്ങാപാല്‍- 1,2,3,
6.നെയ്യ് -50 ഗ്രാം
7.കശുവണ്ടി- 30ഗ്രാം
8.കിസ്മിസ് -30
9.ചുക്കുപ്പൊടി- 1/2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം
1.വാഴക്കുമ്പ് ചെറുതായി നുറുക്കി അരിയുക.
2. ഒരു പാത്രത്തില്‍ ശര്‍ക്കരയും ചക്കരയും കുറുക്കി എടുത്ത് നന്നായി അരിച്ച് എടുക്കുക.
3. ഒരു ഉരുളിയില്‍ നെയ്യ് നന്നായി ഉരുക്കി എടുക്കുക അതിലേക്ക് അടയിട്ട് ഒന്ന് ഇളക്കി ഏടുക്കുക.
4. ഈ മിശ്രിതത്തിലേക്ക് അരിഞ്ഞ് വെച്ച വാഴചുണ്ടന്‍ ചേര്‍ക്കുക
5.ഒന്ന് തിളച്ചതിന് ശേഷം ശര്‍ക്കര മിശ്രിതം ചേര്‍ക്കുക.
6.ഇത് നന്നായി കുറുക്കി എടുക്കുക.ശേഷം ഒന്നാംപാല്‍ ചേര്‍ക്കുക.ഇതിലേക്ക് രണ്ട് സ്പൂണ്‍ നെയ്യും കശുവണ്ടിയും കിസ്മിസും ചേര്‍ക്കുക.
7.ഒന്ന് തിളച്ചതിന് ശേഷം 1/2 സ്പൂണ്‍ ചുക്കപൊയി ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റിവെക്കുക.
8.ചൂടോടുകൂടി വിളമ്പുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍