UPDATES

വ്യത്യസ്തമായ അവില്‍ ബെറി റോസാപ്പൂ പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്

ഷര്‍മിള കെ.പി
എറണാകുളം

ചേരുവകള്‍

വെളുത്ത അവില്‍ -രണ്ടു കപ്പ്,
പഞ്ചസാര -രണ്ടു കപ്പ്,
പാല്‍ – ഒരു ലിറ്റര്‍
സ്‌ട്രോബറി 15 എണ്ണം
റോസാപ്പൂ -ആറെണ്ണം
മില്‍ക്ക് മെയ്ഡ് -ഒരു സ്പൂണ്‍
നെയ്യ് -ആവശ്യത്തിന്
ഡ്രൈഫ്രൂട്ട്‌സ്- 50 ഗ്രാം വീതം
ഏലയ്ക്കാ പൗഡര്‍ -ഒരു ടീസ്പൂണ്‍.

പാകം ചെയ്യുന്ന വിധം
കാല്‍ക്കപ്പ് പഞ്ചസാരപ്പാനിയില്‍ സ്‌ട്രോബറി വിളയിക്കുക. അതിനുശേഷം ക്രഷ് ചെയ്‌തെടുക്കുക. റോസാപ്പൂവിനെ ഇതള്‍ വൃത്തിയാക്കി അരക്കപ്പ് പാലും പഞ്ചസാരയും ചേര്‍ത്ത് കുറുക്കിയെടുക്കുക. അവല്‍ നെയ്യില്‍ വറുത്തെടുക്കുക ഒരു ഉരുളി അടുപ്പത്തു വെച്ച് നെയ്യൊഴിച്ച് അവല്‍ വഴറ്റുക ഇതിലേക്ക് പാല്‍ ചേര്‍ക്കുക ആവശ്യത്തിന് പഞ്ചസാരയും ചേര്‍ക്കുക കുറുകുമ്പോള്‍ സ്‌ട്രോബറി ചേര്‍ക്കുക ഇതിലേക്ക് റോസാപ്പൂ മിശ്രിതം ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കുക അല്പം മില്‍ക്ക്‌മെയ്ഡ് ചേര്‍ക്കുക .ഏലയ്ക്കാ പൗഡര്‍ , നെയ്യില്‍ വഴറ്റിയ ഡ്രൈഫ്രൂട്ട്‌സ് എന്നിവ ചേര്‍ക്കുക. രുചികരമായ അവല്‍ ബെറി റോസാപ്പൂ പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍