UPDATES

ബീറ്റ്‌റൂട്ട് വയനഇല അട പായസം

റെസിപ്പിതയ്യാറാക്കിയത് .
മുബീന മുജീര്‍
തളിക്കുളം
ആവശ്യമായ സാധനങ്ങള്‍
ബീറ്റ്‌റൂട്ട് -1
വയനഇല-6 എണ്ണം
അരിപൊടി-4 ടേബിള്‍സ്പൂണ്‍
പഞ്ചസാര-5ടീസ്പൂണ്‍
ഉപ്പ്-1/2ടീസ്പൂണ്‍
നെയ്യ്-3ടേബിള്‍സ്പൂണ്‍
ഏലയ്ക്ക-4എണ്ണം
ചുക്ക്,ജിരകപൊടി-1ടീസ്പൂണ്‍
ശര്‍ക്കര-250ഗ്രാം
തേങ്ങയുടെ ഒന്നാംപാല്‍-1കപ്പ്
രണ്ടാംപാല്‍-2കപ്പ്
അണ്ടിപരിപ്പ്,മുന്തിരി-10എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പകുതി ബീറ്റ്‌റൂട്ട് എടുത്ത് വ്യത്തിയാക്കിയശേഷം ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കുക.എന്നിട്ട് ആകഷ്ണങ്ങള്‍ മിക്‌സിയില്‍ അടിച്ചെടുക്കുക.ബീറ്റുറൂട്ട് ചാര്‍ അരിച്ചെടുക്കുക ആചാറിലേക്ക് അരിപൊടിയും 1ടീസ്പൂണ്‍ നെയ്യും 1ടീസ്പൂണ്‍ പഞ്ചസാരയും ഒരുനുള്ള് ഉപ്പും ചേര്‍ക്കുക.
നന്നായി മിക്‌സ് ചെയ്യുക ആവശ്യമെങ്കില്‍ കുറച്ച് ചെറിയ ചൂടുവെള്ളവും കൂടി ഒഴിച്ച് അട കോരി ഓഴിക്കാന്‍ പാകത്തിന് ലൂസാക്കുക.എന്നിട്ട് നാം എടുത്തുവെച്ച വയന ഇലയിലേക്ക് ഈ അടകൂട്ട് കോരി ഒഴിച്ച് സ്റ്റിം ചെയ്ത് എടുക്കുക.അടവെന്തശേഷം പച്ചവെള്ളത്തിലേക്ക് അട ഇട്ട് ഇലയില്‍ നിന്നും അടര്‍ത്തിമാറ്റി അട മുറിച്ചെടുക്കുക. അങ്ങിനെ നമ്മുടെ ബീറ്റ്‌റൂട്ട് വയനഇല അട റെഡിയായി. അതേസമയം നമ്മള്‍ ബാക്കിയുള്ള ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നാം എടുത്തുവെച്ച പഞ്ചസാരയും ഒരുഏലയ്ക്കായൂം ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി നമുക്ക് പായസം തയ്യാറാക്കാം ആദ്യം നമുക്ക് ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ശര്‍ക്കരയും വെള്ളം ചേര്‍ത്ത് ശര്‍ക്കരപാനിയാക്കി എടുത്ത് അരിച്ചുമാറ്റിവെക്കുക. എന്നിട്ട് അടി കട്ടിയുള്ള വേറെ ഒരു പാത്രംവെച്ച് ശര്‍ക്കരപാനിയും നാം തയ്യാറാക്കിയ അടയും ശര്‍ക്കരയും കൂറുകുന്നതുവരെ ഇളക്കുക അവനന്നായി കുറുകിവരുമ്പോള്‍ എടുത്തുവെച്ച് രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക.അവ നന്നായി യോജിച്ചു വരുമ്പോള്‍ നാം എടുത്തുവെച്ച ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കുക അതിനുശേഷം നാം മുന്‍പ് തയ്യാറാക്കിവെച്ച ബീറ്റുറൂട്ട് കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് നാം എടുത്തുവെച്ചിരിക്കുനന്ന ഏലയ്ക്കയും ചുക്കും ജീരകപൊടിയും ചേര്‍ത്ത് ഇളക്കി വിളമ്പുക.

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍