UPDATES

കാബേജ് പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
ചിത്ര രാഘവന്‍
കാലിക്കറ്റ്

ചേരുവകള്‍

1.മൂള്ളകി -1 കപ്പ്
2.കാബേജ്-1 കപ്പ്
3.കാരറ്റ്-1/2 കപ്പ്
4.പഞ്ചസാര-2കപ്പ്
5.അണ്ടിപരിപ്പ് -2tbsp
6.കിസ്മിസ്- 2tbsp
7.പാല്‍-1 1/2ലിറ്റര്‍
8.പാല്‍പൊടി- 2tbsp
9.വനില എസ്സന്‍സ്- 1/2 tbsp
10.നെയ്യ്- 1tbsp
തയ്യാറാക്കുന്ന വിധം

1,2,3,ചേരുവകള്‍ സ്‌ക്രേപ് ചെയ്ത് വെള്ളം ഊറ്റി മാറ്റി വയ്ക്കുക.അടികട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി 5,6, വറുത്ത് മാറ്റി വയ്ക്കുക.ആ നെയ്യില്‍ തന്നെ 1,2,3, ചേരുവകള്‍ വഴറ്റുക.വെള്ളം വറ്റി തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നിറം മാറി തുടങ്ങുമ്പോള്‍ പാല്‍ ചേര്‍ത്ത് വേവിക്കുക,പാല്‍പൊടിയും ചേര്‍ക്കുക.നന്നായി കുറുക്കി പാകമാകുമ്പോള്‍ വറുത്ത് കോരിയത് ചേര്‍ത്ത് ഇറക്കുക.ഒന്ന് ആറിയശേഷം വനില എസ്സന്‍സ് ചേര്‍ത്ത് നന്നായി കൂട്ടി യോജിപ്പിക്കുക.30 മിനിട്ട് മൂടി വയ്ക്കുക ഈ പായസം തണുപ്പിച്ചുപയോഗിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍