UPDATES

ചെമ്പരത്തിപ്പൂ പ്രഥമന്‍

റെസിപ്പി തയ്യാറാക്കിയത്
എം.വി.പവിത്ര
കോയമ്പത്തൂര്‍
ചേരുവകള്‍
1.പാല്‍-2 കപ്പ്
2.പായസമുണ്ടാക്കാനുപയോഗിക്കുന്ന അട- 3/4 കപ്പ്
3.നാടന്‍ ചെമ്പരത്തി ചുവന്നത്- 25 എണ്ണം
4.പഞ്ചസാര- 1കപ്പ്
ഉണ്ടാക്കുന്ന വിധം

ചെമ്പരത്തിപ്പൂക്കളില്‍നിന്നും ഇതളുകള്‍മാത്രംനുള്ളിയെടുത്ത് 41/2 കപ്പ് വെള്ളം ചുവടുകട്ടിയുള്ള ഒരുപാത്രത്തിലെടുത്ത് തിളപ്പിച്ചതിനുശേഷം അതിലിടുക.അതിന്റെ നിറം മാറിവരുമ്പോള്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.അതിനുശേഷം ഇത് അരിച്ചെടുത്ത് ചൂടായ ഉരുളിയിലൊഴിക്കുക.നേരത്തെ,20മിനിറ്റുനേരം കുതിര്‍ത്തുവച്ച3/4 കപ്പ് അട ഇതോടെപ്പം ചേര്‍ത്ത് തിളപ്പിക്കുക.വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പാല്‍ ചേര്‍ക്കുക പാല്‍ ചോര്‍ത്തുകഴിഞ്ഞാല്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ തുടരെത്തുടരെ ഇളക്കണം. ആവശ്യമെങ്കില്‍ രണ്ട് ഏലയ്ക്ക ചതച്ചു ചേര്‍ക്കാം പായസം കുറുകിയതിനുശേഷം നെയ്യില്‍ അണ്ടിപ്പരിപ്പും,മുന്തിരിയും മുകളില്‍ വിതറാം.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍