റെസിപ്പി തയ്യാറാക്കിയത്
റഹിയ റഷീദ്
കോയമ്പത്തൂര്‍
ചേരുവകള്‍
ചെറു പരിപ്പ് -100gm
മുരിങ്ങക്ക – 250gm ക്യാരറ്റ് – 2 എണ്ണം’,
ബീന്‍സ് – 5 എണ്ണം,,
നല്ലകറുത്ത ശര്‍ക്കര – 1/2 Kg, I cup വെള്ളത്തില്‍ ഉരുക്കിയെടുക്കുക
നെയ്യ് – 4 Tab, നല്ല മൂത്ത
തേങ്ങ – 1 എണ്ണം, ഒന്നാം പാല്‍ – 1 Cup ,രണ്ടാം പാല്‍ 2 cup ,മൂന്നാം പാല്‍ -2 cup
ഏലക്ക ,ചുക്ക് ,ജീരകം ഇവ എല്ലാം കുടി പൊടിച്ചത് -l Tea
സാമ്പാര്‍ പൊടി – 1 Tea
പുളിപള്‍പ്പ് – 1/4 Tea
ഉപ്പ് – 1 നുള്ള്
താളിക്കാന്‍ :- ‘തേങ്ങ കൊത്ത് 4Tab
നെയ്യ് 2Tab,
കശുവണ്ടി 25 gm ,
കിസ്മിസ് 25 gm ,
എള്ള് – 2Tab
തയ്യാറാക്കുന്ന വിധം
ചെറു പരിപ്പ് കഴുകി 1 Tabനെയ്യില്‍ വറുത്തെടുത്ത് മൂന്നാം പാലില്‍ മുക്കാല്‍ വേവില്‍ വേവിച്ചെടുക്കുക ,മുരിങ്ങക്കായയുടെ കാമ്പ് മാത്രം സ്പൂണ്‍ കൊണ്ട് ചിരകിയെടുത്ത് കൊത്തി അരിഞ്ഞു വെക്കുക
രണ്ട’ ക്യാരറ്റും ,5ബീന്‍സും ചെറുത്തായി കൊത്തിയരിഞ്ഞ് വെക്കുക ഒരു ഉരുളിയില്‍ 2 Tab നെയ്യ് ചൂടാകുമ്പോള്‍ അതില്‍ അരിഞ്ഞ് വെച്ച ക്യാരറ്റും ,ബീന്‍സും ,മുരിങ്ങക്കായും ഇട്ട് പച്ച മണം മാറുന്നത് വരെ വഴറ്റുക, ശേഷം രണ്ടാം പാല്‍ ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക ,വെന്ത്പാല്‍ കുറുകി വരുമ്പോള്‍ വേവിച്ച് വെച്ച പരിപ്പും ‘ഉരുക്കി വെച്ചിരിക്കുന്ന ശര്‍ക്കര നീരുംഒഴിച്ച് വറ്റിച്ചെടുക്കുക, ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കുക,ഇടയില്‍,ഓരോ Teaspoon നെയ്യ് ഒഴിച്ച് കൊടുക്കുക ,വെള്ളം വറ്റി കുറുകി വരുമ്പോള്‍ ഒന്നാം പാലില്‍, സാമ്പാര്‍ പൊടി ,ഏലക്ക ,ചുക്ക്, നല്ല ,ജീരകം പൊടി ഇട്ട് നന്നായിട്ട് മിക്‌സ് ചെയ്ത ശേഷം ഒഴിക്കുക ,തിള വരുന്നതിന് മുമ്പ് ഒരു നുള്ള് ഉപ്പും,1/4 Teaspoon പുളിപള്‍പ്പും ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കി വെക്കുക ,
താളിക്കാന്‍ :- നെയ്യ് 2Tab ചൂടാകുമ്പോള്‍ തേങ്ങ കൊത്തിട്ട് മൂത്ത് വരുമ്പോള്‍ ,കശുവണ്ടി ,കിസ്മിസ് ,എള്ള് ഇവ താളിച്ചൊഴിക്കുക