UPDATES

ഈന്തപ്പഴം പായസം

റെസിപ്പി തയ്യാറാക്കിയത്

ജയ കുറുപ്പ്
മഹാരാഷ്ട്ര

ആവശൃമായ സാധനങ്ങള്‍

1) പഴുത്ത ഈന്തപ്പഴം – 1/4 കി.ഗ്രാം കുരു കളഞ്ഞത്( ഡേറ്റ്‌സ് പാക്കറ്റ് ആയി കിട്ടുന്നത് ഉപയോഗിക്കാം)
2) റാഗി പൊടി ( പഞ്ഞപ്പുല്‍ പൊടിച്ചത്) – 1 കപ്പ്
3) ശര്‍ക്കര – 1/4 കി.ഗ്രാം
4) തേങ്ങാപ്പാല്‍ – 1 ലിറ്റര്‍ രണ്ടാം പാല്‍(തേങ്ങപ്പാല്‍ ഇല്ലെങ്കില്‍ സാധാരണ പാല്‍ ഉപയോഗിക്കാം)
തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ ഒരു കപ്പ്( തേങ്ങ ചിരണ്ടി മിക്‌സറില്‍ ഇട്ട് അരച്ച് അരിച്ച് പാല്‍ എടുക്കാം)
5) നെയ്യ് – 1/2 കപ്പ്
6) അണ്ടിപ്പരിപ്പ് – 12 എണ്ണം
7) എള്ള് ( വെള്ള) – 1 ടീ സ്പൂണ്‍ (ഓപ്ഷനല്‍)
8) ഏലക്കാ പൊടിച്ചത് – 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഈന്തപ്പഴം വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തി അരച്ച് എടുക്കുക. നോണ്‍സ്റ്റിക് പാന്‍ അടുപ്പില്‍ വച്ച് ചുടാകുമ്പോള്‍ റാഗിപ്പൊടി വറുത്തെടുക്കുക. ചെറിയ തീയില്‍ കരിയാതെ പച്ച ചുവ മാറുന്നവരെ വറുക്കുക. പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. പാനിലേക്ക് അര കപ്പ് നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന ഈന്തപ്പഴം ചേര്‍ത്ത് നന്നായി വഴറ്റുക. നെയ്യ് തെളിഞ്ഞ് പാത്രത്തിന്റെ സൈഡില്‍ നിന്ന് വിട്ടു വരുമ്പോള്‍ വറുത്തു വച്ച റാഗിപ്പൊടി ചേര്‍ത്ത് ഇളക്കുക. ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ച് ഈന്തപ്പഴ മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മൂന്ന് മിനിറ്റ് വരട്ടിയ ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വക്കണം. ഏലക്കാപ്പൊടിയും അണ്ടിപ്പരിപ്പ് വറുത്തതും ചേര്‍ക്കുക. വിളമ്പാന്‍ നേരത്ത് വറുത്ത വെള്ള എള്ള് വിതറി അലങ്കരിക്കാം. നല്ല പോഷക ഗുണമുള്ള പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍