റെസിപ്പി തയ്യാറാക്കിയത്
ബിന്ദു സന്തോഷ്
തിരുവനന്തപുരം
ചേരുവകള്‍
ഷമാം-1
പൈനാപിള്‍-1
മാങ്ങ-1
പപ്പായ-1
നേന്ത്രപ്പഴം-1
ചൗവരി- ആവശ്യത്തിന്
ശര്‍ക്കര-ആവശ്യത്തിന്
തേങ്ങ 1,2,3, പാല്‍
തയ്യാറാക്കുന്ന വിധം
ഷമാം, പൈനാപിള്‍,മാങ്ങ,പപ്പായ,നേന്ത്രപ്പഴം എന്നിവ ചെറുതായി മിക്‌സിയില്‍ അടിച്ച് എടുക്കുക.ഈ മിശ്രിതം തേങ്ങയുടെ മൂന്നാം പാല്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് നെയ്യും ശര്‍ക്കരയും ചേര്‍ത്ത് വഴറ്റുക.വരണ്ടുവരുമ്പോള്‍ അതില്‍ വേവിച്ച്ു ഊറ്റി വച്ചിരിക്കുന്ന അട ചേര്‍ത്തു വഴറ്റണം. അതില്‍ വീണ്ടുംനെയ്യ് ചേര്‍ക്കുക. നന്നായി വെന്തു കുറുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് വീണ്ടും വരട്ടുക. അതില്‍ വേവിച്ച് വെച്ച ചൗവരി ചേര്‍ക്കുക. കുറുകുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് ഏലയ്ക്ക പോടി നെയ്യില്‍ വരട്ടിയ അണ്ടിപ്പരിപ്പ് വരുത്ത തേങ്ങ എന്നിവ ചേര്‍ത്ത് വിളമ്പാം