റെസിപ്പി തയ്യാറാക്കിയത്
ഷഹനാസ് ഒ.കെ
ആലുവ
ചേരുവകള്‍
പച്ചമുളക് -8 എണ്ണം
നെയ്യ് -2 ടേബിള്‍സ്പൂണ്‍
പാല്‍ -2 കപ്പ്
വെള്ളം -1/4 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -3/4കപ്പ് – 1 കപ്പ്
ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂണ്‍
ബദാം -8 എണ്ണം
തയ്യാറാക്കുന്ന വിധം
പച്ചമുളക് കുരുകളഞ്ഞ് പൊടിയായി അരിഞ്ഞ് നാലോ അഞ്ചോ പ്രാവശ്യം വെള്ളം മാറ്റി തിളപ്പിച്ചു വെള്ളം കളയുക…
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ചു ബദാം വറുത്തെടുത്ത് പച്ചമുളക് ചേര്‍ത്ത് വഴറ്റുക.. വെള്ളവും പാലും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.. നന്നായി തിളച്ചശേഷം തീ കുറച്ച് 10 മിനിറ്റ് വേവിക്കുക… ഏലക്കാപൊടിയും ചേര്‍ത്ത് കഴിക്കാം..