UPDATES

ഹെല്‍ത്തി ഫ്യൂഷന്‍ പായസം

റെസിപ്പി തയ്യാറാക്കിയത്
സ്മിത. പി. കെ
കാലിക്കറ്റ്

ചേരുവകള്‍
ചക്ക അട – ഒരു കപ്പ്
കുടംപുളി- 1/4കപ്പ്
കറ്റാര്‍വാഴ-ഒരുകപ്പ്
ചൗവരി-2സ്പൂണ്‍
രണ്ടാംപാല്‍-മൂന്ന്കപ്പ്
ഒന്നാംപാല്‍-1 1/2 കപ്പ്
ശര്‍ക്കര ഉരുക്കിയത് -350ഗ്രാം
പഞ്ചസാര- 2സ്പുണ്‍
ഏലക്കായ- 1 ടീസ്പുണ്‍
കറുത്ത എള്ള് -1സ്പൂണ്‍
നെയ്യില്‍ മൂപ്പിച്ച തോങ്ങക്കൊത്ത് -50ഗ്രാം
അണ്ടിപരിപ്പ് ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
മുത്ത ചക്കയുടെ ചുള ഉപ്പ് ചോര്‍ത്ത് വേവിച്ച വെന്തശേഷം കുഴച്ച് മാവാക്കി കനം കുറച്ച് പരത്തി വെയിലത്ത് ഉണക്കാനിടുക. പകുതി ഉണങ്ങിയ ശേഷം കത്തികൊണ്ട് ചെറിയ കഷ്ണങ്ങളാക്കി വീണ്ടും ഉണക്കണം.ഇത് തേങ്ങയുടെ രണ്ടാം പാലില്‍ വേവിക്കുക.ശര്‍ക്കരപാനിചേര്‍ക്കുക.വെയിലത്ത് ഉണക്കിയ കുടംപുളി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം തേങ്ങാപാലും പഞ്ചസാരയും മിക്‌സിയില്‍ അടിക്കുക.കറ്റാര്‍ വാഴയുടെ ജെല്‍ സ്‌ക്വയര്‍ ആയി മുറിച്ച് പഞ്ചയാര ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ ഇട്ട് രണ്ടുമിനിറ്റ് വെച്ച ശേഷം പായസത്തില്‍ ചേര്‍ത്ത് ഇളക്കുക. ഇതില്‍ കുടുപുളി ചേര്‍ക്കുക 7ാം മത്തെ ചേരുവ ഓട്ടിലിട്ട് വറുത്തു ചേര്‍ക്കുക.8ാംമത്തെ ചേരുവ ചേര്‍ത്ത് തുശനിലകൊണ്ട് മൂടി വയ്ക്കാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍