UPDATES

ചക്ക ഗുലാബ് ജാമുന്‍ ഇളനീര്‍ പായസം

റെസിപ്പി തയ്യാറാക്കിയത്
ശൈലജ വേണുകുമാര്‍

ചേരുവകള്‍

പഴുത്ത ചക്ക മഷിയായി അരച്ച കുഴമ്പ്- ആവശ്യത്തിന്
2.മില്‍ക്ക് പൗഡര്‍-ഒരു കപ്പ്
3.മൈദ -കാല്‍കപ്പ്
4.റവ-1 ടേബിള്‍ സ്പൂണ്‍
5.ബേക്കിങ്‌സോഡ-1/4ടീസ്പൂണ്‍
6.നെയ്യ്-1/4ടീസ്പൂണ്‍
7.പഞ്ചസാര-1കപ്പ്
8.വെള്ളം-2കപ്പ്
9.പഴുത്ത ചക്ക കൊത്തിയരിഞ്ഞത്-1/4 കപ്പ്
10. എണ്ണ വറുക്കന്‍-ആവശ്യത്തിന്
11.ഇളനീര്‍-1/2കപ്പ്
12. വേവിച്ച് ഉടച്ച കടലപരിപ്പ്-1കപ്പ്
13.ഉരുക്കിയ ശര്‍ക്കര-1/2കപ്പ്
14.മൂന്നാംപാല്‍-1കപ്പ്
15.രണ്ടാംപാല്‍-1കപ്പ്
16.നെയ്യില്‍ മൂപ്പിച്ച ഉണക്കമുന്തിരി.അണ്ടിപരിപ്പ്,-50 ഗ്രാം
17. ചൗവരിവേവിച്ചത്-25ഗ്രാം
18.ഏലക്കാപ്പൊടി-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല്‍പ്പൊടി,മൈദ, റവ,ബേക്കിങ്,സോഡ നെയ്യ് ആവശ്യത്തിന് ചക്ക കുഴമ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുത് മാവ് പോലെ കുഴച്ചെടുക്കുക.എന്നിട്ട് 5 മിനിട്ട് ശേഷം ചെറിയ ഉരുളകളാക്കി ഓയിലില്‍ ഫ്രൈ ചെയ്‌തെടുക്കുക.വെള്ളത്തില്‍ പഞ്ചസാരും കൊത്തിയരിഞ്ഞ ചക്കയും ഏലക്കാപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കുക.പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് എടുത്ത് നാലായി മുറിക്കുക.എന്നിട്ട് മാറ്റിവെക്കുക.

ഇനി ഉരുളി അടുപ്പത്തുവച്ച് ചൂടാക്കി ആവശ്യത്തിന് നെയ്യ് ഒഴിക്കുക. ശേഷം വേവിച്ച് ഉടച്ച കടലപരിപ്പ് ചേര്‍ത്ത് വീണ്ടും അരമണിക്കുര്‍ വഴറ്റുക.ഇടവിട്ട് നെയ്യ് ചേര്‍ക്കുക.നന്നായി വഴറ്റിയ ഇതിലേക്ക് ശര്‍ക്കരപാനി,ചൗവരി ചേര്‍ത്ത് വീണ്ടും വഴറ്റുക ശര്‍ക്കര മൂക്കുമ്പോള്‍ മൂന്നാംപാല്‍ ചേര്‍ത്ത് കുറുകി എടുക്കുക. ഇനി രണ്ടാം പാലും ചതുരത്തില്‍ മുറിച്ച ഇളനീര്‍ കഷ്ണങ്ങളും ചേര്‍ത്ത് വീണ്ടും കുറുക്കുക.ശേഷം .ചക്ക ഗുലാം ജാമുന്‍ ചേര്‍ത്ത് ഇളക്കുക.ഒന്നാംപാല്‍ തിളയ്ക്കരുത്. ഇനി പായസം അടുപ്പത്തുനിന്നു വാങ്ങി വച്ച് നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ് ഉണക്കമുന്തിരി,ഉണക്കതേങ്ങ അരിഞ്ഞത്, ഏലാക്കപ്പൊടി ഇവ ചേര്‍ത്ത് ഇളക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍