UPDATES

പാലട പ്രഥമന്‍

റെസിപ്പി തയ്യാറാക്കിയത്
നീത്തു സുനില്‍
പെരുമ്പാവൂര്‍

ചേരുവകള്‍
ചെറിയ പാലട- 200 ഗ്രാം
പാല്‍ -3 ലിറ്റര്‍
പഞ്ചസാര-ആവശ്യത്തിന്
നെയ്യ് -ആവശ്യത്തിന്
വെണ്ണ -ആവശ്യത്തിന്
കശുവണ്ടിപരിപ്പ്് ,മുന്തിരി -കുറച്ച്
ഏലയ്ക്കപെടിച്ചത് – 1ടീസ്പൂണ്‍
മില്‍ക്ക്‌മെയ്ഡ്-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധ
പാലട നന്നായി കഴുകുക 1/2 മണിക്കുര്‍ തിളച്ച ചൂടുവെള്ളത്തില്‍ വയ്ക്കുക. പാല്‍ നന്നായി തിളപ്പിച്ചിട്ട് വഴറ്റുക കുക്കറില്‍ പാല്‍ വേവിക്കുക.അതില്‍ 1/2 കപ്പ് പഞ്ചസാര ഇട്ട് മിക്‌സ് ചെയ്ത് ഇളക്കി പറ്റിക്കുക. പഞ്ചസാര ഒരു പാനില്‍ 3സ്പൂണ്‍ ഇട്ട് അതില്‍ 2 ടീസ്പൂണ്‍വെള്ളം ഒഴിച്ച് ബ്രൗണ്‍ നിറം ആക്കുക. ഇതില്‍ വഴറ്റിയ പാല്‍ ഓഴിക്കണം. എന്നിട്ട് നന്നായി ഇളക്കണം തിളച്ച് വരുമ്പോള്‍ പിങ്ക് കളര്‍ ആയി വരുമ്പോള്‍ പഞ്ചസാര ആവശ്യത്തിന് ഇടണം കുക്കറില്‍ പാല്‍35 മിനിട്ട് വേവിക്കുക.തിളച്ച അട നന്നായിട്ട് പച്ചവെള്ളത്തില്‍ കഴുകുക പാലില്‍ നെയ്യ് ഇടുക അട.പാലില്‍ ഇടുക എന്നിട്ട്് നന്നായി ഇളകി കഴിയുമ്പോള്‍ വെണ്ണ ചേര്‍ത്ത് തിളപ്പിക്കുക.അതിന് ശേഷം നെയ്യില്‍ മുന്തിരി ,കശുവണ്ടിപരിപ്പ് എന്നിവ വറുത്ത് ഇടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍