UPDATES

പച്ച പപ്പായ പായസം

റെസിപ്പി തയ്യാറാക്കിയത്

ഷാഹുൽ ഹമീദ്

ചെരുത്തുരുത്തി

പച്ച പപ്പായ 1
പഞ്ചസാര ആവശ്യത്തിന്
തേങ്ങാ ഒരു മുറി
തേങ്ങാപാല്‍ രണ്ട് കപ്പ്
അരിപ്പൊടി രണ്ട് ടീസ്പൂണ്‍
ഏലക്ക പൊടിച്ചത് 4എണ്ണം
നെയ്യ് 2 ടേബിള്‍ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
മുന്തിരി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്.

പച്ച പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചത് രണ്ട് ഏലക്കയും ഒരു നുള്ള് ഉപ്പും നാല് ടേബിള്‍ ടിസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചെടുത്ത് മിക്സിയില്‍ അരച്ചെടുക്കുക
ചുവട് കട്ടിയുളള പാത്രത്തില്‍ തേങ്ങാ പാലും അരിപ്പൊടിയും വേവിക്കുക പാതി വേവുമ്പോള്‍ ഒന്നാമത്തെ ചേരുവയും ചേര്‍ത്ത് വേവിച്ചെടുക്കുക
ഒരു ഫ്രൈപാനില്‍ നെയ്യൊഴിച്ച് ചൂടാക്കി ഒരു മുറി തേങ്ങ ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വറത്തെടുക്കുക മുന്തിരി അണ്ടിപരിപ്പ് നെയ്യില്‍ വറത്തെടുത്ത് വേവിച്ചു വെച്ച പപ്പായ മിശ്രിതത്തിലേക്ക് ചേര്‍ക്കുക ഏലക്കാ പൊടിയും ആവശ്യത്തിന് മധുരവും ചേര്‍ത്ത് സ്വാദിഷ്ടമായ ‘പച്ച പപ്പായ’ പായസം ആസ്വദിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍