UPDATES

പച്ച പപ്പായ മത്തന്‍ ഇല മുളയരി പായസം

റെസിപ്പി തയ്യാറക്കിയത്

രജിനി.എം
മലപ്പുറം

ആവശ്യ സാധനങ്ങള്‍

1 പച്ച പപ്പായ ഗ്രേറ്റ് ചെയ്തത് -2 കപ്പ് ( 250 ml)
2 മത്തന്‍ ഇല. -‘ഒരുപിടി
3. മുളയരി -ഒരു പിടി
4 ചെറുപയര്‍ പരിപ്പ് -1 കപ്പ് (60ml)
5. ശര്‍ക്കര. – 200 ഗ്രാം
6. നാളികേരം ചിരകിയത് -2 കപ്പ് (250 ml)

7. കല്‍ക്കണ്ടം പൊടിച്ചത് – 4 ടേബിള്‍ സ്പൂണ്‍

8 ഈത്തപ്പഴം – 4 എണ്ണം

9 . ഏലയ്ക്കാപ്പൊടി- | / 4 tSp
10. ചുക്കുപ്പൊടി – 1/4 tsp
11. സാജീരകം പൊടിച്ചത് -1/4 tsp

12. ഉപ്പ് -ഒരു നുള്ള്

13. കിസ്മിസ്- 1 tbsp

14. കശുവണ്ടി നുറുക്കിയത് -1 tbsp

15. തേങ്ങാക്കൊത്ത് -1tbsp

16 നെയ്യ് -4 tsp

തയ്യാറാക്കുന്ന വിധം

* ചെറുപയര്‍ പരിപ്പ് വേവിച്ചു വെക്കുക
* പപ്പായ 3 tbsp കല്‍ക്കണ്ടം പൊടിച്ചത് ചേര്‍ത്ത് കഴച്ച് പത്ത് മിനിട്ടു വെച്ച ശേഷം ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് വഴറ്റി ചൂടാറിയ ശേഷം മിക്‌സിയില്‍ ഒന്ന് കറക്കി വെക്കുക
* മുളയരി കൊണ്ട് പത്തിരിപ്പൊടി ഉണ്ടാക്കിയ ശേഷം ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത തിളപ്പിച്ചതില്‍ ഇട്ട് വാട്ടി കുന്നിക്കുവോളം വലുപ്പത്തില്‍ ഉരുട്ടി ഒന്ന് അമര്‍ത്തി ബട്ടന്റെ വലുപ്പത്തില്‍ ഉണ്ടാക്കിയത് 1 കപ്പ് (120 ml)
*. ഈത്തപ്പഴം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് തൊലി കളഞ്ഞ ശേഷം മിക്‌സിയില്‍ അടിച്ചു വെക്കുക.
* ശര്‍ക്കര ഒരു കപ്പ് (120 m) വെള്ളത്തില്‍ ഉരുക്കി അരിച്ച് വെക്കുക
* നാളികേരത്തില്‍ കാല്‍ കപ്പ് ചൂടുവെള്ളം കുടഞ്ഞ് അര കപ്പ് ഒന്നാം പാല്‍ പിഴിഞ്ഞെടുക്കുക
പിന്നീട് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് ഒന്നര കപ്പ് രണ്ടാം പാലും രണ്ടര കപ്പ് മൂന്നാം പാലും പിഴിഞ്ഞു വെക്കുക
* ഒന്നര കപ്പ് മൂന്നാം പാല്‍ തിളയ്ക്കുമ്പോള്‍ മുളയരി ബട്ടന്‍സ് ഇടുക ബട്ടന്‍ വെന്തു കഴിഞ്ഞാല്‍ പൊങ്ങി വരും തവി വെച്ച് ഇളക്കരുത്
* ഒരു tsp നെയ്യൊഴിച്ച് മത്തന്‍ ഇല നന്നായി വാട്ടിവെക്കുക

ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 tsp നെയ്യൊഴിച്ച് കിസ്മിസ്, കശുവണ്ടി, തേങ്ങാ കൊത്ത് എന്നിവ യഥാക്രമം മൂപ്പിച്ച് കോരുക. ഇതില്‍ ചെറുപയര്‍ പരിപ്പ് വേവിച്ചതും തയ്യാറാക്കി വെച്ച പപ്പായയും ശര്‍ക്കരയും ചേര്‍ത്ത് നന്നായി വഴറ്റുക ഇതിലേക്ക് കുറേശ്ശേയായി മൂന്നാം പാല്‍ ചേര്‍ക്കുക ,മത്തനില ചേര്‍ക്കുക മുളയരി ബട്ടന്‍ സ് വേവിച്ചത് ചേര്‍ക്കുക ഈത്തപ്പഴം അടിച്ചത് ചേര്‍ക്കുക എല്ലാം നന്നായി ഒന്ന് വഴന്ന് വറ്റി വരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക’ രണ്ടാം പാല്‍ ചേര്‍ക്കുക.തിള വരുമ്പോള്‍ ഒന്നാം, പാലില്‍ പൊടികളെല്ലാം ചേര്‍ത്തിളക്കിയത് ചേര്‍ത്ത് ഒഴിക്കുക തീ ഓഫ് ചെയ്യുക നന്നായി ഇളക്കിയ ശേഷം വറുത്തു വെച്ച കിസ്മസ് കശുവണ്ടി തേങ്ങാ കൊത്ത് ഇവ മുകളില്‍ വിതുക ഒരു സ്പൂണ്‍ കല്‍ക്കണ്ടപ്പൊടി വിതറുക പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍