UPDATES

വ്യത്യസ്തമായ പഞ്ചരസ പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറക്കിയത്

ഉഷ അച്ചുതന്‍
ഗുരുവായൂര്‍

ആവശ്യമുള്ള സാധനങ്ങള്‍

പാലട യുടെ അട – 1 കപ്പ്

ചക്ക വരട്ടിയത് – 1/4 കപ്പ്

നേന്ത്രപ്പഴം വരട്ടിയത് -1/4 കപ്പ

പൈനാപ്പിള്‍ വരട്ടിയത് -1/4 കപ്പ്

പപ്പായ വരട്ടിയത് -1/4 കപ്പ്

മാമ്പഴം വരട്ടിയത് -1/4 കപ്പ്

(അഞ്ചു പഴങ്ങള്‍ ഓരോന്നായി വേറെ വേറെ വേവിച്ചു ശര്‍ക്കരയും നെയും ചേര്‍ത്ത് വരട്ടിയെടുക്കണം. )

ശര്‍ക്കര – 3/4 കെജി

നെയ് 250 gm

ചുക്ക് പൊടി 1 ടി

ജീരകം പൊടി 1 ടി

ഏലക്ക പൊടി 1ടി

തേങ്ങ 2 എണ്ണം

ഒന്നാം പാല്‍ 1 കപ്പ്

രണ്ടാം പാല്‍ 2 കപ്പ്

മൂന്നാം പാല്‍ 3 കപ്പ്

അണ്ടി പരിപ്പ്, കിസ്മിസ് – അലങ്ങരിക്കാന്‍

തയാറാക്കുന്ന വിധം :

ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 1 ടി നെയ് ഒഴിച്ച് അട ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക ( വാങ്ങുന്ന അട ആണെങ്കില്‍ തിളച്ച വെള്ളത്തില്‍ 1 മണിക്കൂര്‍ ഇട്ട് വെച്ച് തണുത്ത വെള്ളത്തില്‍ കഴുകി എടുക്കണം )

വഴറ്റിയ ശേഷം ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ശര്‍ക്കരയുടെ കുത്തു മാറുമ്പോള്‍, വരട്ടിയ പഴങ്ങള്‍ ഓരോന്ന് ചേര്‍ത്ത് നന്നായി ഇളക്കി, adayum, വരട്ടിയ പഴങ്ങളും നന്നായി യോചിച്ചു വരുന്നത് വരെ ഇളക്കുക. അതിനു ശേഷം മൂന്നാമത്തെ പാല്‍ ചേര്‍ത്തു ഇളക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. അതും കുറുകി തുടങ്ങുമ്പോള്‍ തീ ഓഫ് ആക്കി ഒന്നാം പാല്‍ ചേര്‍ത്തു ഇളക്കി ചുക്ക് പൊടി,, ജീരകം പൊടി, ഏലക്ക പൊടി എന്നിവ ചേര്‍ത്തു 20 മിനിറ്റ് ഇളക്കുക. ഒന്ന് തണുത്തു കഴിഞ്ഞാല്‍ വിളമ്പുന്ന പത്രത്തിലേക്ക് മാറ്റി അണ്ടി പരിപ്പും കിസ് മിസ് വെച്ച് അലങ്ങരിക്കാം. അഞ്ചു പഴത്തിന്റെ രസങ്ങള്‍ ഓരോന്നോ യി പായസം കഴിക്കുമ്പോള്‍ രുചി നമ്മുക്ക് അറിയാം. സ്വാദിഷ്ടമായ പഞ്ചരസ പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍