UPDATES

മത്തന്‍ പരിപ്പ് പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറക്കിയത്

ഷൈമ,കൊയിലാണ്ടി

ആവശ്യമുള്ള സാധനങ്ങള്‍.

മത്തന്‍ 250ഗ്രാം
പരിപ്പ് 150ഗ്രാം
ശര്‍ക്കര 200ഗ്രാം
ചുമന്നുള്ളി 50ഗ്രാം
നെയ്യ് 10 0ഗ്രാം
അണ്ടിപ്പരിപ്പ്. 100ഗ്രാം
മുന്തിരി 100ഗ്രാം
തേങ്ങാപാല്‍.
അല്പം ഉപ്പ്
തേങ്ങാ കൊത്ത്

തയ്യാറാക്കുന്ന വിധം

ഗ്യാസടുപ്പില്‍ ഒരു കുക്കര്‍ വെച്ച് മത്തന്‍ പരിപ്പ് നല്ലപോലെ വേവിച്ചു മാറ്റുക എന്നിട്ട് ഒരു ഉരുളി വെച്ച് ചൂടാകുബോള്‍ അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ച് അരിഞ്ഞുവെച്ചചുമന്നുള്ളി നന്നായി വഴറ്റുക ഉള്ളിനന്നായി വഴന്നുവന്നതിനു ശേഷം വേവിച്ചുവെച്ച മത്തന്‍ അതിലേക് ഇട്ടു വഴറ്റുക മത്തന്‍ നന്നായി വഴന്നതിനു ശേഷം തേങ്ങയുടെ രണ്ടാംപാലും ശര്‍ക്കര പനിയും ചേര്‍ക്കുക നന്നായി ഇളക്കിയതിനുശേഷം വേവിച്ചുവെച്ച പരിപ്പ് ചേര്‍ത്ത് ഇളക്കുക അല്പം ഉപ്പ് ചേര്‍ത്ത് നല്ലപോലെവീണ്ടും ഇളക്കുക നല്ലപോലെ തിളച്ചു കുറുകിവരുബോള്‍ ഒന്നാം പാലൊഴിച്ചു മധുരം പാകം ആണെന്ന് നോക്കി വാങ്ങി വെക്കുക….. ഇനി പായസം അലങ്കരിക്കാന്‍. ഒരു ഫ്രെയ്പന്‍. അടുപ്പില്‍ വെച്ച് ചൂടായാല്‍ ബാക്കിയുള്ള നെയ്യ് ഒഴിച്ചു ചൂടായാല്‍ അണ്ടിപ്പരിപ്പ്. മുന്തിരി വറുത്തു കോരുക. അതിലേക്ക് അരിഞ്ഞുവെച്ച തേങ്ങാകൊത്തും വറുത്തു. പയസത്തില്‍ ചേര്‍ത്ത്…… ചെറിയ കപ്പുകളിലേക്ക്. വിളമ്പാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍