UPDATES

കേ രാമൃത വിംശതി പായസം

റെസിപ്പി തയ്യാറാക്കിയത്
ആശ
നാലാഞ്ചിറ

ചേരുവകള്‍
1. ഇളം കരിക്ക് – 1′
2,തെങ്ങിന്‍ പൂക്കുല – 1′
3, പൊങ്ങ് – 1′
4, പുന്നെല്ലരി – കാല്‍ കിലോ
5, ശര്‍ക്കര – 1 കിലോ
6, രസ കദളി പഴം-3′
7, തേങ്ങ – 3 ‘
8, കൊട്ട തേങ്ങ അരിഞ്ഞത് – കാല്‍ കപ്പ്
‘9’ ചുക്ക് പൊടി – 1 ടീ സ്പൂണ്‍
10 ഏലക്ക പൊടി -1 ടീസ്പൂണ്‍

11′ നെയ്യ് – 50gm
തയാറാക്കുന്ന വിധം

അരി വേവിക്കുക. തെങ്ങിന്‍ പൂക്കുല മിക്‌സിയില്‍ അരച്ച് വക്കുക. കരിക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ച് വയ്ക്കുക. പൊങ്ങ് ചെറുതായി കനം കുറച്ച് അരിയുക. ശര്‍ക്കര പാനി ആക്കി അരിച്ച് വയ്ക്കുക ഉരുളിയില്‍ നെയ്യ് ഒഴിച്ച് തേങ്ങാ
കൊത്ത് വറുത്ത് കോരി വയ്ക്കുക. ബാക്കി നെയ്യില്‍ കരിക്ക്, പൊങ്ങ് ,തെങ്ങിന്‍ പൂക്കുല അരച്ചത് ഇവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ശര്‍ക്കര പാനിയും വേവിച്ച അരിയും ചേര്‍ത്ത് നന്നായി വരട്ടുക. കരിക്കിന്‍ വെള്ളം ചേര്‍ത്ത് കൊടുക്കാം. തേങ്ങ തിരുവി പിഴിഞ്ഞ് 6 കപ്പ് രണ്ടാം പാല്‍ 4 കപ്പ് ഒന്നാം പാല്‍ ഇവ എടുക്കുക.പായസത്തിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കുക.ഒന്നാം പാലും പൊടികളും ചേര്‍ത്ത് തിള വരുമ്പോള്‍ തീ അണച്ച ശേഷം രസ കദളിപ്പഴം വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞത്ത കൊട്ട തേങ്ങ നെയ്യില്‍ വുത്തത് ഇവ ചേര്‍ത്ത് കൊടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍