UPDATES

വാഴക്കൂമ്പ് മുളയരി പായസം

റെസിപ്പി തയ്യാറാക്കിയത്
സുധ ഗോകുല്‍,
കൊല്ലം

ചേരുവകള്‍

1. വാഴക്കൂമ്പ് – 1 കപ്പ്
(കൊത്തിയരിഞ്ഞ്
വെണ്ണ പുരട്ടിയത്)

2.വാഴപ്പിണ്ടി -1/2 കപ്പ്

3.മുളയരി – 1/4 കപ്പ്

4.ചെറു പയര്‍ പരിപ്പ് – 1/4 കപ്പ്

5.ശര്‍ക്കര – 400 ഗ്രാം

6.അശോകപ്പൂവ് – ഒരു പിടി

7.ചെമ്പരത്തി പ്പൂവ് – 1

8.തേങ്ങ – 1

9.ഏലയ്ക്ക പ്പൊടി – 1 ടി.സ്പൂ.

10.ചുക്ക് പൊടി -1/4 ടി.സ്പൂ.

11.ജീരകപ്പൊടി – ഒരു നുള്ള്

12.ഉണക്കത്തേങ്ങ – 1 വലിയ സ്പൂണ്‍ നുറുക്കിയത്

13.നെയ്യ് – 100 ഗ്രാം

14.കശുവണ്ടി – 25 ഗ്രാം

15.ഉണക്കമുന്തിരി – 25 ഗ്രാം

16.കദളിപ്പഴം – 1 വട്ടത്തിലരിഞ്ഞത്

17.കല്‍ക്കണ്ടം – 1 ടി.സ്പൂണ്‍ പൊടിച്ചത്

18.തിന- 1 ടി.സ്പൂ.

19.എള്ള് – 1 ടി.സ്പൂണ്‍ കറുത്തത്

20.ഉപ്പ് – ഒരുനുള്ള്

പാകം ചെയ്യുന്ന വിധം

ചുവട് കട്ടിയുള്ള ഒരു ഉരുളിയില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് കൊത്തിയരിഞ്ഞ വാഴക്കൂമ്പ് വഴറ്റുക. കാല്‍ കപ്പ് വീതം മുളയരിയും ചെറു പയര്‍ പരിപ്പും വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു വയ്ക്കുക. അശോകപ്പൂവും ചെമ്പരത്തി പ്പൂവും നന്നായി അരച്ച് വയ്ക്കുക. തേങ്ങ ഒന്നും രണ്ടും പാലെടുത്ത് വയ്ക്കുക.
വാഴക്കൂമ്പ് നന്നായി വഴറ്റിയതിനു ശേഷം വേവിച്ച മുളയരി യും ചെറു പയര്‍ പരിപ്പും ചേര്‍ത്തിളക്കുക. ഇതില്‍ വാഴപ്പിണ്ടി ചാറും അരച്ച് വച്ച അശോകപ്പൂവും ചെമ്പരത്തി പ്പൂവും ചേര്‍ത്ത് വെള്ളം വറ്റി വരുമ്പോള്‍ ശര്‍ക്കര പാനിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി വരട്ടി രണ്ടാം പാലില്‍ ഏലയ്ക്ക ചുക്ക് ജീരകപ്പൊടി യും ചേര്‍ത്ത് വരട്ടിയ പായസക്കൂട്ടിലൊഴിക്കുക.തിളച്ച് കുറുകി വരുമ്പോള്‍ വാങ്ങി ഒന്നാം പാലൊഴിക്കുക.ഒരു പാന്‍ അടുപ്പില്‍ വച്ച് ബാക്കി നെയ്യൊഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി, കദളിപ്പഴം, തിന,എള്ള് ഇവ വറുത്തതും കല്‍ക്കണ്ടം പൊടിച്ചതും മുകളില്‍ വിതറുക.
* വിറകടുപ്പില്‍ ചെറു തീയില്‍ പാകം ചെയ്യുന്നതാണ് നല്ലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍