റെസിപ്പി തയ്യാറാക്കിയത്
അനിഷ വിനു
തിരുവനന്തപുരം
ചേരുവകള്‍
1 നവര അരി – കാല്‍ കിലോ
2. ഉഴിഞ്ഞ ഇല – 1 പിടി’
3 ‘ കറുകപുല്ല് – 1 പിടി’
4 മുക്കുറ്റി – 1 പിടി’
5 ‘ തിരുതാളി ഇല – 1 പിടി’
6. പൂവാംകുരുന്നില – 1 പിടി
7. മുയല്‍ ചെവി ഇല – 1 പിടി’
8. തഴുതാമ ഇല – 1 പിടി’
9.കുടങ്ങല്‍ ഇല – 1 പിടി’
10. തുളസി ഇല – 1 പിടി’
11. തേങ്ങാപാല്‍ – 2 കപ്പ്’ ‘
12′ പശുവിന്‍ പാല്‍ – 2 കപ്പ്’
13. കരിപ്പെട്ടി – അര കിലോ ‘
14 പനം ചക്കര – കാല്‍ കിലോ
15’ നറുനെയ്യ് – 50gm
16’ഉപ്പ് – 1 നുള്ള്.
17 ‘ അയമോദകം പൊട്ടിച്ചത് – 1 സ്പൂണ്‍
18. കാരെ എള്ള് – I സ്പൂണ്‍ ‘
19. ചുക്, ജീരകം, ഏലക്ക പൊടിച്ചത് – 1 സ്പൂണ്‍
‘ 20’ കൂവ പൊടി – 1 വലിയ സ്പൂണ്‍ ‘
തയാറാക്കുന്ന വിധം
2 മുതല്‍ 9 വരെ ഉള്ള ഇലകള്‍ ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളവും നവര അരിയും ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ നന്നായി വേവിക്കുക.കരിപ്പെട്ടി ഉരുക്കി അരിച്ച് ഉരുളിയിലാക്കി തിളപ്പിക്കുക.ഇതിലേക്ക് വേവിച്ച് വച്ച കൂട്ട് ചേര്‍ത്ത്, പകുതി നെയ്യും ചേര്‍ത്ത് വരട്ടുക. കട്ടിയാകുമ്പോള്‍ പശുവിന്‍ പാല്‍ ചേര്‍ക്കുക. കൂവ പൊടി കുറച്ച് തേങ്ങാപാലില്‍ കലക്കി ചേര്‍ത്ത് ഇളക്കുക. കുറുകുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക.കാരെ ള ള്, അയമോദകം പൊടിച്ചത് 19-ാം ചേരുവ ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കി വയ്ക്കുക. നെച്ചില്‍ 20-ാം ചേരുവകള്‍ യഥാക്രമം വുത്ത് ചേര്‍ക്കുക.തുളസി ഇലചേര്‍ക്കുക.(ഇത് ഒരു ഔഷധ പായസമാണ്. മഴയുള്ള കര്‍ക്കിടക മാസത്തില്‍ കഴിക്കാന്‍ ഉത്തമമാണ്)