UPDATES

വ്യത്യസ്തമായ ചക്ക കുരു പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറക്കിയത്

മിറാന്‍ഡ ഫ്രാന്‍സീസ്
എറണാകുളം

ചേരുവകള്‍
ചക്ക കുരു -250ഗ്രാം
ശര്‍ക്കര -500ഗ്രാം
തേങ്ങ -3
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപരിപ്പ്-50ഗ്രാം
കിസ്മസ് -50ഗ്രാം
തേങ്ങ കൊത്ത് -50ഗ്രാം
ഏലയ്ക്കപ്പൊടി-1/2 സ്പൂണ്‍
ചുക്ക്‌പ്പൊടി-1/2 ടീ സ്പൂണ്‍
ജീരകപ്പൊടി-1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചക്ക കുരു തൊലി കളഞ്ഞ് വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക.ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചു വെക്കുക .തേങ്ങ ചിരകി ഒന്നാം പാല്‍ ഒരു കപ്പ്,രണ്ടാം പാല്‍ രണ്ട് കപ്പ് ,മൂന്നാം പാല്‍ രണ്ട് കപ്പ് എടുത്തു വേര്‍ തിരിച്ചു വെക്കുക .ഒരു പാന്‍ എടുത്ത് ചൂടായതിനുശേഷം നെയ്യ് ഒഴിച്ച് കശുവണ്ടി പരിപ്പ്,കിസ്മസ് ,തേങ്ങ കൊത്ത് വറുത്തെടുത്ത് മാറ്റി വെക്കുക .ബാക്കി വന്ന നെയ്യില്‍ ചക്ക കുരു അരച്ചത് ചേര്‍ത്ത് പത്തു മിനിറ്റ് വഴറ്റുക .അതിനു ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് വരട്ടിയെടുക്കുക .തേങ്ങയുടെ രണ്ടാം പാല്‍ രണ്ടു കപ്പും മൂന്നാം പാല്‍ രണ്ടു കപ്പും ഒഴിച്ച് കുറുകി വരുബോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക.ശേഷം ഏലയ്ക്കപ്പൊടിയും ചുക്കുപ്പൊടിയും ജീരകപ്പൊടിയും വറുത്തെടുത്ത കശുവണ്ടിയും കിസ്മസും ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കുക.വളരെയധികം സ്വാദിഷ്ടമായ ചക്ക കുരു പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍