UPDATES

വ്യത്യസ്തമായ അമ്യതവാഹിനി പ്രഥമന്‍ തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
ഡോ: ലൈല റാണി
തിരുവനന്തപുരം

ചേരുവകള്‍
1. തെങ്ങിന്‍ പൂക്കുല (ചെറുത്) 1
2. ദശവിത്തുകള്‍
എ. ചിയാവിത്ത് -1 ടേബിള്‍സ്പൂണ്‍
ബി. ഗാര്‍ഡന്‍ ക്രസ് വിത്ത് -1 ടേബിള്‍സ്പൂണ്‍
സി. ബേസില്‍വിത്ത് -1 ടേബിള്‍സ്പൂണ്‍
ഡി. ചീരവിത്ത് -1 ടേബിള്‍സ്പൂണ്‍
ഇ. ഫ്‌ളക്‌സ് വിത്ത് -1 ടേബിള്‍സ്പൂണ്‍
എഫ്-വെളുത്ത എള്ള് -1 ടേബിള്‍സ്പൂണ്‍
ജി.മത്തന്‍ വിത്ത് -1 ടേബിള്‍സ്പൂണ്‍
എച്ച്. തണ്ണീര്‍മത്തന്‍ വിത്ത് -1 ടേബിള്‍സ്പൂണ്‍
ഐ. സൂര്യകാന്തി വിത്ത്് -1 ടേബിള്‍സ്പൂണ്‍
ജെ.വെള്ളരി വിത്ത് -1 ടേബിള്‍സ്പൂണ്‍

3.ശര്‍ക്കര – 300ഗ്രാം
4.ചുക്ക് കരുപ്പട്ടി – 100 ഗ്രാം
5.തെന്‍ – 2ടേബിള്‍സ്പൂണ്‍
6.തേങ്ങ -1 എണ്ണം
7.അമ്യതം പൊടി -2 ടേബിള്‍സ്പൂണ്‍

(കടല പരിപ്പ്,ഗോതമ്പ്,ചോളം,സോയാ,കപ്പലണ്ടി എന്നിവയൊക്കെ ചേര്‍ത്ത് പൊടിച്ചത്.)

8.തണുപ്പിച്ച പാല്‍ – 2 ടേബിള്‍സ്പൂണ്‍
9. ഗുല്‍കന്ദ് – 2 ടേബിള്‍സ്പൂണ്‍
10. പനിനീര്‍ -1 ടേബിള്‍സ്പൂണ്‍
11. നെയ്യ് – 50 ഗ്രാം
12.വെണ്ണ – 50 ഗ്രാം
13.കോവ – 2 ടേബിള്‍സ്പൂണ്‍
14.ഏലയ്ക്കാ – 10 എണ്ണം
അലങ്കാരത്തിന്
15. തേന്‍ നെല്ലിക്കാ – 2 എണ്ണം
16.റോസാ ദളങ്ങള്‍ – കുറച്ച്

തയ്യാറാക്കുന്ന വിധം

കൂമ്പില്‍ മൂടിയ തെങ്ങില്‍ പൂക്കുല കൈ കൊണ്ട് ഒടിച്ച് വെള്ളത്തിലിടുക. 2 മണിക്കൂര്‍ കഴിഞ്ഞ് മിക്‌സിയില്‍ അരച്ചെടുക്കുക.വെണ്ണ ചൂടാക്കി റോസാപ്പു വരട്ടി മാറ്റി തേനിലിടുക.ബാക്കിയുള്ള വെണ്ണയില്‍ പൂക്കുല നന്നായി വഴറ്റി ശര്‍ക്കര പാനി ചേര്‍ത്ത് വറ്റിച്ചെടുക്കുക ഡി) ചീരവിത്ത് തൊട്ട് ജെ) വെള്ളരി വിത്ത് വരെയുള്ളവ നെയ്യില്‍ വറുക്കുക. തേങ്ങാ തിരുമി അര കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാം പാലും രണ്ട് കപ്പ് മൂന്നാം പാലും എടുക്കുക. വറുത്ത വിത്തുകള്‍ അല്പം മൂന്നാം പാലില്‍ ഇത് പാകപ്പെടുത്തുക.പാകമായി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കുക. തയ്യാറായി വരുമ്പോള്‍ രണ്ടാം പാലില്‍ അമ്യതം പൊടി കലക്കിയതും ചുക്ക് കരുപ്പട്ടി പാനിയം ചെര്‍ക്കുക. ഗുല്‍കന്ദും ബാക്കിയുള്ള തേനും ഒരു തേന്‍ നെല്ലക്കാ മുറിച്ചതും ഒന്നാം പാലില്‍ കോവയും ചോര്‍ത്തിളക്കുക. ഏലയ്ക്കാ പൊടിച്ചതും പനിനീരും പാലില്‍ ഇട്ട് കുതിര്‍ത്ത ആദ്യത്തെ മൂന്ന് വിത്തുകളും ചേര്‍ക്കുക.റോസപൂ.തേന്‍ നെല്ലിക്കാ എന്നിവ കൊണ്ട് അലങ്കരിക്കുക.
വലിയ വലിയ പോഷകങ്ങള്‍ ചെറിയ ചെറിയ വിത്തുകളിലൂടെ

1. ചിയാ,സീഡ് – സൂപ്പര്‍ ഫുഡ് എന്ന വിശേഷണമിള്ള ചെറു വിത്ത് മത്സ്യത്തില്‍ ഉള്ളതിന്റെ 8 ഇരട്ടി ഒമോഗാ 3 ഫാറ്റി ആസിഡും പാലില്‍ ഉള്ളതിന്റെ അഞ്ച് ഇരട്ടി കാല്‍സ്യവും ചീരയിലുള്ളതിന്റെ മൂന്നിരട്ടി ഇരുമ്പും ഉണ്ട്.

2. ഗാര്‍ഡന്‍ക്രസ് – ഇതിലെ ഒമോഗ 3 ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറക്കുകയും ഹ്യദയ രോഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
3. ബേസില്‍ വിത്ത് – ഇതിലെ ഒമോഗ 3 ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറക്കുകയും ഹ്യദയ രോഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
4. ചീര വിത്ത് – ഇലയെക്കാള്‍ ഗുണകരമാണ് വിത്ത് ഇതിലെ ഇരുമ്പും കാല്‍സ്യവും പ്രോട്ടീനും ആരോഗ്യദായകരമാണ്.
5. ഫ്‌ളക്‌സ് വിത്ത് – ചണ ചെടികളുടെ ഈ ചെറു വിത്തിലുള്ള കൊഴുപ്പില്‍ കൂടുതല്‍ ഒമോഗ 3 ഫാറ്റി ആസിഡാണ്. ഇത് ഹൈഡന്‍സിറ്റി കൊളസ്‌ട്രോള്‍ കൂട്ടുകയും ലോഡന്‍സിറ്റി കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.ഇത് കാന്‍സറിനെയും ഹ്യദോരഗത്തെയും തടയുകയും രക്ത സമര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
6. എള്ള് – ഇത് ഒരു ആന്റി ഓക്‌സിഡന്റാണ് . ധാരളം കാല്‍സ്യം ഇരുമ്പ് മഗ്നീഷ്യം, ഒമോഗ 3, ഒമോഗ 6 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരികുന്നു. ഹയ്ദയ സംരക്ഷണത്തെയും നാഡിവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെയും എള്ള് സഹായിക്കുന്നു.
7. മത്തന്‍ വിത്ത് -ആന്റി ഓക്‌സിഡന്റുകളാല്‍ സംപുഷ്ടമാണ്. ധാരളം കാല്‍സ്യംസിങ്ക് ഇരുമ്പ് മെഗ്നിഷിയം പൊട്ടാസിയം,വിറ്റാമിന്‍ ബി എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു.
8. തണ്ണിര്‍മത്തന്‍ വിത്ത് – മത്തന്‍ വിത്ത് പോലെ പ്രവര്‍ത്തിക്കുന്നു.
9. സൂര്യകാന്തി വിത്ത് – വിറ്റാമിന്‍ ഇ ധാരളമായി ഉണ്ട്.
10. വെള്ളരി വിത്ത് – ഫോളിക് ആസിഡ് മഗ്നിഷ്യം, സിങ്ക്, പ്രോട്ടിന്‍ എന്നിവയുടെ ഉറവിടം ഹ്യദയാഘാത്തെ ചെറുക്കപൃുകയും രക്ത ചംക്രമണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

കോവ തയ്യാറാക്കുന്ന വിധം

ഒരു വലിയ സ്പൂണ്‍ നെയ്യ് ചൂടാക്കി 1 കപ്പ് പാല് ചേര്‍ത്തു തിളപ്പിച്ച് അര കപ്പ് ആക്കുക.ഇതിലേക്ക് 1/4 കപ്പ് പാല്‍ ക്രീമും ചേര്‍ത്ത് വറ്റിക്കുക.വറ്റി വരുമ്പോള്‍ 2 വലിയ സ്പൂണ്‍ പാല്‍പൊടി ചേര്‍ത്തിളക്കി ഉരുട്ടിയെടുക്കുക.
ഗുല്‍കന്ദ് തയ്യാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പുണ്‍ വെണ്ണ ചൂടാക്കി അരകപ്പ് ചുവന്ന റോസാധളങ്ങല്‍ വഴറ്റുക. ഇതിലേക്ക് അര കപ്പ് മത്തങ്ങാ വേവിച്ചതും അര കപ്പ് പഞ്ചസാരയും 4 ടേബിള്‍ സ്പൂണ്‍ തേനും ചെര്‍ത്തിളക്കി ഉരുട്ടിയെടുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍