UPDATES

തക്കാളി കൊണ്ട് തയ്യാറാക്കാം പ്രഥമന്‍

റെസിപ്പി തയ്യാറക്കിയത്
മായ മേനോന്‍
തിരുവനന്തപുരം

ചേരുവകള്‍

പഴുത്ത തക്കാളി – 1/2 kg. (മിക്‌സിയില്‍ അടിച്ച് കുരുവും തൊലിയും കളയണം
ശര്‍ക്കര – 250 g
തേങ്ങാപാല്‍ – ഒന്നാം പാല്‍ (1/2 കപ്പ്) രണ്ടാം പാല് (4 കപ്പ്)
നെയ്യ് – 1 tbsp
അണ്ടിപ്പരിപ്പ് ,മുന്തിരി – 20 g

പാകം ചെയ്യുന്ന വിധം

എടുത്തു വച്ച തക്കാളി നെയ്യ് ചേര്‍ത്ത് നല്ലപോലെ വരട്ടുക ആവശ്യത്തിന് ശര്‍ക്കരയും ചേര്‍ക്കണം. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക ‘ശര്‍ക്കര ആവശ്യമെങ്കില്‍ ചേര്‍ക്കുക. അത്യാവശ്യം കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി വക്കുക ‘ അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തിടുക ”തക്കാളി പ്രഥമന്‍ തയ്യാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍