UPDATES

വിത്തുകള്‍ കൊണ്ട് തയ്യാറാക്കാം ഒരു വ്യത്യസ്തമായ പ്രഥമന്‍

റെസിപ്പി തയ്യാറാക്കിയത്
ശോഭ
പാലക്കാട്

സ്റ്റെപ് -1

1.വെള്ളരിവിത്ത് – 1 ടേബിള്‍സ്പൂണ്‍
2. മത്തന്‍വിത്ത് – 1 ടേബിള്‍സ്പൂണ്‍
3.തണ്ണിമത്തന്‍വിത്ത് – 1 ടേബിള്‍സ്പൂണ്‍
4.ചണവിത്ത് – 1 ടേബിള്‍സ്പൂണ്‍
5. സൂര്യകാന്തിവിത്ത് -1 ടേബിള്‍സ്പൂണ്‍
6. അരിപ്പൊടി 1 ടേബിള്‍സ്പൂണ്‍
7. ബട്ടര്‍ -1 ടേബിള്‍സ്പൂണ്‍
8. ചോക്‌ളേറ്റ് ഉരുക്കിയത് -2 ടേബിള്‍സ്പൂണ്‍
9. വെള്ളം – ആവശ്യത്തിന്

1 മുതല്‍ 5വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ പൊടിച്ച് 6,7,8 ചേരുകള്‍കൂടി ചേര്‍ത്ത് കുഴക്കുക. അധികം ലൂസാവാതെ കുഴയ്ക്കണം. ഇത് വാഴയിലയില്‍ പരത്തി ആവിയില്‍ വേവിച്ച് അട തയ്യാറാക്കുക ചൂടാറിയശേഷം ചെറുതായി മുറിച്ച് വെയ്ക്കുക.

സ്റ്റെപ് -2

1.വെള്ളം – ആവശ്യത്തിന്
2.ബസ്മതി റൈസ് – 1 ടേബിള്‍സ്പൂണ്‍
3. തേങ്ങ ചിരവിയത് – 1 മൂടി
4. ഇഞ്ചി അരഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

1 മുതല്‍ 4 വരെയുള്ള ഒന്നിച്ചാക്കി മിക്‌സിയില്‍ അരച്ചു വെയ്ക്കുക

സ്റ്റെപ് -3

1.വെള്ളം -ആവശ്യത്തിന്
2. കരിമ്പുശര്‍ക്കര – 3/4 kg
കുറച്ചു വെള്ളത്തില്‍ കരിമ്പുശര്‍ക്കര ഉരുക്കി അരച്ചു വെയ്ക്കുക.

സ്റ്റെപ് -4

1.ചൂടുള്ള പാല്‍ -1കപ്പ്
2. ചിയ സീഡ്‌സ് – 2 ടെബിള്‍സ്പൂണ്‍

പാലില്‍ 2-മാത്തെ ചേരുമയിട്ട് അടിച്ചുവെയ്ക്കുക.

സ്റ്റെപ് -5

1. നെയ്യ് – 4 ടേബിള്‍സ്പൂണ്‍
2.ചൗവരി – 2 ടേബിള്‍സ്പൂണ്‍
3.ജീരകം – 1/2 ടീസ്പൂണ്‍
4. കദളിപ്പഴം – 1 എണ്ണം ചെറുതായി മുറിച്ചത്
5. തേങ്ങാപ്പാല്‍ – 1 ലിറ്റര്‍ 2-ാം പാല്‍
6. തേങ്ങാപ്പാല്‍ -1/2 ലിറ്റര്‍ ഒന്നാം പാല്‍
7. ചോക്‌ളേറ്റ് ഉരുക്കിയത് – 2 or 3 ടേബില്‍സ്പൂണ്‍
8. ചൂടുള്ള പാല്‍ 1/2കപ്പ്
9. മുല്ലപ്പുമൊട്ട് 1/2കപ്പ്

പാലില്‍ മുല്ലപ്പുമൊട്ട് ചേര്‍ത്ത് അടച്ചു വെക്കുക.

തയ്യാറാക്കുന്ന വിധം

തീ കത്തിച്ച് ഒരു ഉരുളി അടുപ്പില്‍വെച്ച് 4 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാവുമ്പോള്‍ സ്റ്റെപ് -5 ലെ ചൗവരി വറുത്തു മാറ്റി വെയ്ക്കുക.ബാക്കി നെയ്യിലേക്ക് ജീരകമിട്ട് മൂപ്പിക്കുക.അതിലേക്ക് അരിഞ്ഞുവെച്ച പഴം വഴറ്റുക. സ്റ്റെപ് -2 സ്റ്റെപ് -3 ലെയും തയ്യാറാക്കിവെച്ച ചേരുവകള്‍ കൂടിചേര്‍ത്ത് കൈ എടുക്കാതെ ഇളക്കികൊണ്ടിരിക്കുക. നന്നായി തിളച്ചു കുറുകുമ്പോള്‍ സ്റ്റെപ് -4ലെ തയ്യാറാക്കിയ ചേരുവ കൂടിചേര്‍ത്ത്, ഉടനെ തന്നെ സ്റ്റെപ് -5 ലെ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കുക. നന്നായി തിളച്ചശേഷം സ്റ്റെപ് -5 ലെ 6.7 ചേരുവകളും സ്റ്റെപ് -1 ലെ തയ്യാറാക്കിയ അടയും ചേര്‍ത്തിളക്കി തിളവരുമ്പോള്‍ തീ ഓഫ് ചെയ്യുക. അവസാനം പാലിലിട്ടു വെച്ച മുല്ലമൊട്ടുകള്‍ അരിച്ചുമാറ്റി ആ പാല്‍ മാത്രം ചേര്‍ക്കുക. ഒരു വാഴയില കൊണ്ട് 15 മിനിറ്റ മൂടിവെയ്ക്കുക. (പായസപ്പാകം എന്നു പറയും) ഇളം ചൂടോടെ ചെറിയ ഉരുളിയിലേക്കു മാറ്റി വറുത്തു മാറ്റി വെച്ച ചൗവരികൊണ്ട് അലങ്കരിച്ച് വിളമ്പാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍