UPDATES

കരിക്ക് എള്ള് പായസം

റെസിപ്പി തയ്യാറാക്കിയത്

സുമ ജയറാം
തിരുവനന്തപുരം

ചേരുവകള്‍

1 . കരിക്ക് ഇളയത് : 350 ഗ്രാം. (കരിക്കിന്‍ വെള്ളം ചേര്‍ത്തു ക്രഷ് ചെയ്തത്)
2 . നെയ്യ് : 100 ഗ്രാം
3 . ഒരു വലിയ തേങ്ങയുടെ പാല്‍.
(ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എടുത്തു വക്കുക )
4 . പഞ്ചസാര : 250 ഗ്രാം
5 . എള്ള് (കഴുകി അരിച്ചത്) : 1 ടേബിള്‍ സ്പൂണ്‍
6 . അണ്ടി പരിപ്പ് : 50 ഗ്രാം
7 . മാതള അല്ലി : 2 ടേബിള്‍ സ്പൂണ്‍ (തേനില്‍ ഇട്ടു വക്കുക)

പാകം ചെയ്യുന്ന വിധം

ഉരുളി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍, കുറച്ചു നെയ്യ് ഒഴിച്ച്, ക്രഷ് ചെയ്ത കരിക്ക് ഇട്ടു വരട്ടുക. അതില്‍ മൂന്നാം പാല്‍ ഒഴിച്ച് സോഫ്റ്റ് ആകും വരെ വറ്റിക്കുക. അതിനു ശേഷം രണ്ടാം പാല്‍ ഒഴിച്ച്, പഞ്ചസാര ചേര്‍ത്തു ഇളക്കുക. കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച്, തീ കുറയ്ക്കുക, നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച്, എള്ള് ഇട്ടു പൊട്ടിച്ചു, പായസത്തില്‍ വിതറി ഇടുക. അണ്ടി പരിപ്പ് മൂപ്പിച്ചു ചേര്‍ക്കുക. തേനിലെ മാതള അല്ലി ഊറ്റി എടുത്തു പായസത്തില്‍ വിതറുക.
രുചികരവും, പോഷകപ്രധവും ആയ ഒരു പായസം ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍