UPDATES

മത്തങ്ങ ചൗവരി പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
മെറ്റില്‍ഡ ഫ്രാന്‍സീസ്
എറണാകുളം

ചേരുവകള്‍
മത്തങ്ങ -1 കിലോ
ശര്‍ക്കര -900 ഗ്രാം
ചൗവരി-100 ഗ്രാം
നെയ്യ് -50ഗ്രാം
തേങ്ങ -2
കശുവണ്ടി പരിപ്പ്-50ഗ്രാം
കിസ്മസ് -50ഗ്രാം
തേങ്ങ കൊത്ത് -50ഗ്രാം
ജീരകപ്പൊടി-1 റ്റീ സ്പൂണ്‍
ഏലക്കപ്പാടി-1/2 റ്റീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മത്തങ്ങ ചെറിയ കഷണങ്ങളാക്കി വേവിച്ച് ഉടച്ചെടുക്കുക .ചൗവരി വേവിച്ച് വെള്ളം ഊറ്റി വെക്കുക .ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക.ചിരകിയ തേങ്ങയില്‍ നിന്നും ഒന്നാം പാല്‍ ഒരു കപ്പും രണ്ടാം പാല്‍ രണ്ടര കപ്പും മൂന്നാം പാല്‍ രണ്ടര കപ്പും വേര്‍ തിരിച്ചു എടുക്കുക.ഒരു പാത്രം എടുത്ത് ചൂടായതിനുശേഷം നെയ്യ് ഒഴിച്ച് കശുവണ്ടി ,കിസ്മസ് ,തേങ്ങ കൊത്ത് വറുത്തെടുത്ത് മാറ്റി വെക്കുക .ബാക്കി വന്ന നെയ്യില്‍ വേവിച്ച് ഉടച്ച മത്തങ്ങയും ചൗവരിയും ചേര്‍ത്ത് പതിനഞ്ച് മിനിറ്റ് വഴറ്റുക .അതിനു ശേഷം ശര്‍ക്കര പാനി ഒഴിച്ച് വരട്ടിയെടുക്കുക .തുടര്‍ന്ന് തേങ്ങയുടെ രണ്ടാം പാല്‍ രണ്ടര കപ്പും മൂന്നാം പാല്‍ രണ്ടര കപ്പും ചേര്‍ക്കുക.കുറുകി വരുബോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക .ശേഷം വറുത്തെടുത്ത കശുവണ്ടി പരിപ്പും കിസ്മസും തേങ്ങകൊത്തും ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കുക.വളരെയധികം രുചിയേറിയ മത്തങ്ങ ചൗവരി പായസം തയ്യാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍