UPDATES

പന്തിരു ഫല പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
അംബിക മുരളീ
കൊല്ലം

ചേരുവകള്‍ 
1. കി വി – 1′
2′ വരിക്ക ചക്ക ചുള- 10.
3′ മാമ്പഴം – 1 ‘
4’ആപ്പിള്‍ ‘1.
5′ പൈനാപ്പിള്‍ – 1 കഷണം’
6 സപ്പോട്ട -1
7 ‘ നേത്രപ്പഴം – 1 ‘
8 പഴുത്തകാരം ബോള-1
9 സബര്‍ ജില്ലി – 1′
10′ പപ്പായ പഴം-1′
11.മാതള o-1′
| 2’പാഷന്‍ ഫ്രൂട്ട് – 2’
13 ഓട്‌സ് – 1 കപ്പ്:
14: പഞ്ചസാര – 1 Kg ‘
15. പശുവിന്‍ പാല്‍ – 2 ലിറ്റര്‍ ‘
16′ മില്‍ക്ക് മെയ്ഡ് – 1 ടിന്‍’
17 ബട്ടര്‍ – 50 gmi
18 ‘ബദാം പൊട്ടിച്ചത് – 10.
19’ ഏലക്ക പൊടി – 1 സ്പൂണ്‍
.20 അണ്ടിപരിപ്പ് -10.
21 ‘കിസ്മിസ് – 1 പിടി .
22. പനിനീര്‍ പൂവ്വ് – 1

തയ്യാറാക്കുന്ന വിധം

1 മുതല്‍ 10 വരെ ഉള്ള ചേരുവകള്‍ വൃത്തിയാക്കി ചോപ്പില്‍ പൊട്ടിയായി അരിഞ്ഞ് കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക.വെള്ളം വറ്റുമ്പോള്‍ ബട്ടര്‍ പകുതി ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് പഞ്ചസാരയും പാലും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.ഇതിലേക്ക് ഓട്‌സ് ചേര്‍ത്ത് ഇളക്കി വേവിക്കുക. മില്‍ക്ക് മെയ്ഡ് ചേര്‍ക്കുക. ബദാം പൊടി ചേര്‍ത്ത് ഇളക്കി പായസപരുവമാകുമ്പോള്‍ തീ അണച്ച ശേഷം പാഷന്‍ ഫ്രൂട്ട് പള്‍പ്പ് നന്നായി അടിച്ചതും, മാതള അല്ലികളും ഏലക്ക പൊടിച്ചും ചേര്‍ക്കുക. ബാക്കി ബട്ടര്‍ ചൂടാക്കി കിസ്മിസും അണ്ടിപരിപ്പും വറുത്ത് പായസത്തില്‍ ഒഴിച്ച് കൊടുക്കുക. പനിനീര്‍ പൂപ്പ് ഇതളുകള്‍ കൊണ്ട് അലങ്കരിച്ച് വിളമ്പാം. പോഷക പ്രദവും രുചികരവുമായ പായസം റെഡി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍