UPDATES

രുചികരമായ മാമ്പഴ പ്രഥമന്‍ തയ്യാറാക്കാം

വളരെ രുചികരമായ ഒരു പായസം ആണ് മാമ്പഴ പ്രഥമന്‍.. വളരെ എളുപ്പത്തില്‍ നമ്മുക്ക് ഇതു തയ്യാറാക്കം.എടുക്കുന്ന മാമ്പഴം നാരില്ലാത്ത നല്ല ദശ ഉള്ളത് ആകണം.. അല്‍ഫോന്‍സാ മാമ്പഴം ആണ് ഏറ്റവും നല്ലത്.. ഇതിനു വേണ്ട

റെസിപ്പി തയ്യാറാക്കിയത്

മോനിഷ ഷിജിമോന്‍

എറണാകുളം

ചേരുവകള്‍…

അല്‍ഫോന്‍സാ മാമ്പഴം-3
ശര്‍ക്കര -1/2 kg
തേങ്ങ കൊത്തു-കുറച്ചു
ചവൗരി -100gm
തേങ്ങ പാല്‍
ഒന്നാം പാല്‍ -1 1/2 കപ്പ്
രണ്ടാം പാല്‍ -3 കപ്പ്
പശുവിന്‍ പാല്‍ – 1കപ്പ്
ഏലക്കപൊടി-1/2 t.spoon
ചുക്ക് പൊടി -1/4 t.spoon
കശുവണ്ടി – കുറച്ചു
ഉണക്ക മുന്തിരി -കുറച്ചു

തയ്യാറാക്കുന്ന വിധം:

ആദ്യം ചുവടു കട്ടിയുള്ള കുഴിയുള്ള ഒരു പാത്രത്തില്‍ ചൂടാകും ബോള്‍ ഒരു t.സ്പൂണ്‍ നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന അല്‍ഫോന്‍സാ മാമ്പഴം ഇട്ട് നന്നായി വഴറ്റി എന്നിട്ട് ഉരുക്കി വെച്ചിരിക്കുന്ന ശര്‍ക്കര പാനി ഒഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തു വരുമ്പോള്‍ കുറച്ചു ഏലക്ക പൊടി ചേര്‍ക്കണം.. മാമ്പഴ ത്തിന്റെ മണം ഉണ്ടെങ്കില്‍ പോകാനാണ്. പിന്നെ രണ്ടാം പാല്‍ ഒഴിച്ച് വീണ്ടും വേവിക്കുക. കുറുകി വരുമ്പോള്‍ മാമ്പഴം ഉടയാത്തതു ഉണ്ടെങ്കില്‍ ഒരു തവി വെച്ച് ഉടച്ചു കൊടുക്കണം. ഇപ്പോള്‍ മാമ്പഴം ഒക്കെ നല്ല പോലെ ഉടഞ്ഞു പായസം നല്ലപോലെ കുറുകി വന്നിട്ടുണ്ടാകും. ഇതിലേക്കു 100gm ചവരി വെള്ളത്തില്‍ കുതിര്‍തു വേവിച്ചു വെച്ചിരിക്കുന്നതു 1കപ്പ് പശുവിന്‍ പാലില്‍ മിക്‌സ് ചെയ്തു ചേര്‍ക്കണം.. പശുവിന്‍ പാല് ചേര്‍ക്കുന്നതു പായസത്തിനു ഒരു പ്രത്യേക ടേസ്റ്റ് കിട്ടാനാണ്. പായസം
നന്നായി തിളച്ചു കുറുകി തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക. പിന്നെ പായസം തിളക്കാന്‍ പാടില്ല.. എല്ലാം കൂടി നന്നായി ഇളക്കി ഏലക്ക പൊടി ചുക്ക് പൊടി ഇട്ടു നന്നായി ഇളക്കുക.. പിന്നെ ഒരു പാനില്‍ നെയ്യ് ഒഴിച്ച് തേങ്ങ കൊതു കശുവണ്ടി മുന്തിരി എന്നിവ വറുത്തു പായസ ത്തിലേക്ക് ഇടുക.. രുചികരമായ മാമ്പഴ പായസം തയ്യാര്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍