UPDATES

ഈന്തപ്പഴം ഗ്രീന്‍പീസ് പായസം

റെസിപ്പി തയ്യാറാക്കിയത്

സുനില്‍ കുമാര്‍
നിലമേല്‍

ചേരുവകള്‍
ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
2, ഗ്രീന്‍പീസ് കുതിര്‍ത്ത് വേവിച്ചത് -ഒരു കപ്പ്
3, കാരറ്റ് ഗ് രേറ്റ് ചെയ്തത് – അര കപ്പ്
4, പാല്‍ – 3 ലിറ്റര്‍
5, പഞ്ചസാര – ഒരു കിലോ
6 ,നെയ്യ് – 50gm
7, അണ്ടിപരിപ്പ് -10.
8, ഉണക്കമുന്തിരി – 1 പിടി’

തയാറാക്കുന്ന വിധം

ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പ് കിസ് മിസ് ഇവ വറുത്ത് കോരി മാറ്റി വയ്ക്കുക. ബാക്കി നെയ്യില്‍ ഈന്തപ്പഴം വഴറ്റുക, വേവിച്ച് ഉടച്ച ഗ്രീന്‍പീസ്, ഗ്രേറ്റ് ചെയ്ത കാരറ്റ് ഇവ വഴറ്റുക. പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിയുമ്പോള്‍ പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. കുറുകുമ്പോള്‍ ഏലക്ക പൊടി ഇട്ട് ഇളക്കി വാങ്ങുക. വറുത്തത് ചേര്‍ത്ത് വിളമ്പാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍