UPDATES

ആപ്പിളും പഴവും കൊണ്ട് തയ്യാറാക്കാം പായസം

റെസിപ്പി തയ്യാറാക്കിയത്

പാര്‍വതി സോമന്‍
ആലപ്പുഴ

ചേരുവകള്‍:

ആപ്പിള്‍ – 1 വലുത്
പാല്‍ -2 കപ്പ്
പഴം -3 (ഞാലിപ്പൂവന്‍)
പഞ്ചസാര- 1/ 2കപ്പ്
നെയ്യ് –2 ടീസ്പൂണ്‍
ബദാം – 5 എണ്ണം
അണ്ടിപ്പരിപ്പ് -12 എണ്ണം
കണ്ടെന്‍സ്ഡ് മില്‍ക്ക് -2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
കുങ്കുമപ്പൂവ് -2 -3 എണ്ണം

തയ്യാറാക്കുന്ന വിധം:

1. ആപ്പിള്‍ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക.പഴം ചെറുതായി നുറുക്കുക.
2. ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് 6 -7 അണ്ടിപ്പരിപ്പ് വറുത്ത് മാറ്റി വെക്കുക.
3.അതേ നെയ്യിലേക്ക് ആപ്പിള്‍ ചേര്‍ത്ത് വെള്ളം വറ്റുന്ന വരെ നന്നായി വഴറ്റി മാറ്റി വെക്കുക, പിന്നീട് പഴം വഴറ്റുക.
തീ ഓഫ് ആക്കി ഇത് തണുക്കാനായി മാറ്റി വെക്കുക.
4. വേറൊരു പാനില്‍ പാല്‍ തിളക്കാന്‍ വെക്കുക. പഞ്ചസാരയും ചേര്‍ക്കുക .തീ കുറച്ച് പാല്‍ മുക്കാല്‍ ഭാഗം ആവുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.അതിലേക്ക് ബദാമും,5 അണ്ടിപ്പരിപ്പും അല്‍പ്പ നേരം വെള്ളത്തില്‍ കുതിര്‍ത്തി മയത്തില്‍ അരച്ചത് ചേര്‍ക്കുക.ബദാമിന്റെ തൊലി കളയുന്നതാണ് നല്ലത്.
5. ഇതിലേക്ക് ഏലക്കാപൊടിയും,കണ്ടെന്‍സ്ഡ് മില്‍ക്കും,കുങ്കുമപ്പൂവ് അല്‍പ്പം പാലില്‍ കലക്കിവെച്ചതും കൂടി ചേര്‍ത്ത് തിളക്കുമ്പോള്‍ തീ ഓഫ് ചെയ്ത് തണുക്കാന്‍ വെക്കുക.
6. ആപ്പിളും,പാലും,പഴവും തണുത്തതിനു ശേഷം മിക്‌സ് ചെയ്യുക.ചെറുതായി തവി കൊണ്ട് ഉടച്ചു കൊടുക്കണം .
7. നേരത്തെ വറുത്ത് വെച്ച അണ്ടിപ്പരിപ്പ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യാം.ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു വിളമ്പിയാല്‍ സ്വാദ് കൂടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍