UPDATES

നേത്രപ്പഴം ചേന പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
അനിഷ കുറുപ്പ്
കടക്കല്‍

ചേരുവകള്‍

1.നേത്രപ്പഴം – 2 എണ്ണം
2. ചേന – അര കിലോ
3, ചവ്വരി – 50 ഗ്രാം
4. ശര്‍ക്കര – ഒരു കിലോ
5. തേങ്ങ – 2 എണ്ണം
6. നെയ്യ് – 100gm
7 .പൊട്ട് കടല – ഒരു പിടി
8. ചുക്ക് ജീരകം ഏലക്ക പൊടിച്ചത് – 1 സ്പൂണ്‍,
9. കൊട്ട തേങ്ങ അരിഞ്ഞത് – ഒരു സ്പൂണ്‍,
10. കിസ്മിസ് – ഒരു പിടി

പാകം ചെയ്യുന്ന വിധം

ചേന വേവിച്ച് ഉടച്ച് നെയ്യില്‍ വഴറ്റി എടുക്കുക. നേന്ത്രപ്പഴം പുഴുങ്ങി തൊലിയും കുരുവും കളഞ്ഞ് ഉടച്ച് എടുത്ത് നെയ്യില്‍ വഴറ്റുക. ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയില്‍ ഒഴിച്ച് തിളക്കുമ്പോള്‍ നെയ്യല്‍ വഴറ്റിയ ചേനയും നേന്ത്രപ്പഴവും വേവിച്ച ചച്ചരിയും ചേര്‍ത്ത് ഇളക്കിവരട്ടുക. തേങ്ങ തിരുമി പിഴിഞ്ഞ് 6 കപ്പ് രണ്ടാം പാല്‍ എടുത്ത് ചേര്‍ക്കുക.വറ്റുമ്പോള്‍ 4 കപ്പ് ഒന്നാം പാലും പൊടിയും ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കി വച്ച് കൊട്ട തേങ്ങ അണ്ടിപരിപ്പ് പൊട്ട് കടലകിസ്മിസ് ഇവ വുത്ത് ഇടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍