UPDATES

പോപ്പ്‌ഫോക്‌സ് പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത് .
ആര്യ അജീഷ്
അങ്കമാലി

ചേരുവകള്‍
1. പോപ്പ്‌കോണ്‍
2.ഫോക്‌സ്‌നട്
3. അട/ സേമിയ
4.പാല്‍
5.നെയ്യ്
6.പഞ്ചസാര
7.കശുവണ്ടി
8.ഏലയ്ക്കാപൊടി
തയ്യാറാക്കുന്ന വിധം

1.പോപ്പ്‌കോണ്‍ ഉണ്ടാക്കുക.പാല്‍ നല്ലവണ്ണം ചൂടാക്കുക.ചൂട് പാലിലേക്ക് പോപ്പ്‌കോണ്‍ ഇട്ട് വെച്ച് മൂടി വെക്കുക.(1/2മണിക്കൂര്‍)
2.ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി,തിളക്കുമ്പോള്‍ അതിലേക്ക് അട ഇട്ട് വെച്ച് പാത്രം മൂടി വെക്കുക.20 മിനിട്ട്.
3.പോപ്പ്‌കോണ്‍ ഇട്ട് വെച്ച പാല്‍ അരിച്ച് പാനില്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കപൊടിയും ചേര്‍ക്കുക. വെന്ത അട ചേര്‍ത്ത് കുറുക്കി പായസം പരുവമാക്കുക.
4. ഒരു പാനില്‍ പഞ്ചസാര ഉരുക്കുക. ഇതിലേക്ക് ഫോക്‌സ്‌നട് ചേര്‍ത്ത് മിക്‌സ് ആക്കി എടുക്കുക.
5. നെയ്യില്‍ കശുവണ്ടി മുന്തിരി വരുത്ത് കോരുക
6. പായസം തയ്യാറായി കഴിയുമ്പോള്‍ ഫോക്‌സ്‌നട് ചേര്‍ത്ത് ഇളക്കുക കശുവണ്ടി, മുന്തിരി ചേര്‍്ത്ത് അലങ്കരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍