UPDATES

നാടന്‍ മത്തങ്ങാ പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്

സമീറ ആലുങ്കല്‍
മലപ്പുറം

ചേരുവകള്‍
1.നന്നായി പഴുത്ത മത്തന്‍ 500g
2.ശര്ക്കര 250g
3.1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
4.നെയ്യ് -50g
5.തേങ്ങാ കൊത്തു
6.അണ്ടിപ്പരിപ്പ് ,മുന്തിരി

തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മത്തന്‍
തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക.ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച് നന്നായി വേവിക്കുക.വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക.ഒരു പാന്‍ അടുപ്പത് വെച് ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക .ഇതില്‍ തേങ്ങാ കൊത്തും അണ്ടിയും മുന്തിരിയും വറുത്തു കോരുക.ഇനി പാനിലേക്ക് ഉടച്ചു വെച്ച മത്തന്‍ ചേര്‍ക്കുക.അല്പം കൂടി നെയ്യ് ചേര്‍ത് ഇളക്കുക .
ഈ സമയം ശര്‍ക്കര അല്പം വെള്ളം ചേര്‍ത് ഉരുക്കുക
ഉടച്ച മതനിലേക്ക് പാനി ചേര്‍ക്കുക
2 മിനിറ് നന്നായി ഇളക്കുക ശേഷം രണ്ടാം പാല് ചേര്‍ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക
ശേഷം ഒന്നാം പാല് ചേര്‍ത്തിളക്കി വാങ്ങുക
ഒരു നുള്ളു ഉപ്പും കൂടിചേര്‍ക്കുക .വറുത്തു വെച്ചവയും ചേര്‍ക്കുക
പായസം റെഡി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍