UPDATES

രുചികരമായ മുത്തശ്ശി പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
പ്രസീജ രഞ്ജിഷ്
കാലിക്കറ്റ്
ചേരുവകള്‍

1. മട്ട പൊടിയരി വേവിച്ചത് -1/2 കപ്പ്
2.ഇളവന്‍ വേവിച്ചത്-
3.കപ്പ വേവിത്തത്-
4.നേന്ത്രപഴം ചുട്ട് ഉടച്ചത്-
5.ശര്‍ക്കര പാനി-
6.തേങ്ങപാനി ഒന്നാംപാല്‍,രണ്ടാംപാല്‍-1 കപ്പ്
7.നെയ്യ്-1 ടീസ്പൂണ്‍
8.വെള്ളിച്ചെണ്ണ-
തേങ്ങകൊത്ത് ,ചെറിയഉള്ളി പൊടിയായി അരിഞ്ഞത്
അണ്ടിപ്പരിപ്പ്,മുന്തിരി-
കുരുമുളക്-3 എണ്ണം
തുളസി-4ഇല

തയ്യാറാക്കുന്ന വിധം

ഉരുളിയില്‍ നെയ്യ് ചൂടാക്കുമ്പോള്‍ വേവിച്ച അരി ചേര്‍ക്കുക.നന്നായി യോജിപ്പിച്ച ശേഷം ശര്‍ക്കരപാനി ചേര്‍ക്കുക.ഒന്ന് വറ്റി വരുമ്പോള്‍ ഇളവന്‍,കപ്പ,നേന്ത്രപഴം ചേര്‍ക്കുക.ഇതും വറ്റിവരുമ്പോള്‍ രണ്ടാംപാല്‍ ഒഴിച്ച് തിളവന്നാല്‍.ഒന്നാംപാല്‍ ഒഴിച്ച് ഇറക്കുക.വേറൊരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി 8ാം മത്തെ ചേരുവകള്‍ താളിച്ച് അവസാനം കുറച്ച് രണ്ടാംപാലില്‍ ഏലയ്ക്കപൊടിയും,ചുക്ക്‌പൊടിയും നന്നായി കൂട്ടി യോജിപ്പിച്ച്, താളിച്ചത്തില്‍ ഒഴിച്ച് പായസത്തില്‍ ചേര്‍ക്കുക. ഈപായസം ചൂടോടെയും ,തണുപ്പിച്ചുെ ഉപയോഗിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍