UPDATES

ചക്കയും പപ്പായയും കൊണ്ട് തയ്യാറാക്കാം പായസം

റെസിപ്പി തയ്യാറാക്കിയത്

ആശ സുനില്‍
തിരുവനന്തപുരം

ചേരുവകള്‍

1, പച്ച ചക്കച്ചുള-15 എണ്ണം
, പച്ചപപ്പായ- 1 എണ്ണം,
ചക്കക്കുരു – 15 എണ്ണം,
2, തേങ്ങ – 2, 3,
ശര്‍ക്കര – 1 kg,
4, ഏലക്ക  – 1 സ്പൂണ്‍
5, നെയ്യ് – 100 gm,
6 ഉപ്പ് – 1 നുള്ള്
7.നിലക്കടല 1 പിടി

തയാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകള്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍ വേവിച്ച് ഉടക്കുക. ശര്‍ക്കര പാനിയാക്കി ഒരു ഉരുളിയില്‍ ഒഴിച്ചു തിളപ്പിക്കുക.വേവിച്ച കൂട്ടം കുറച്ച് നെയ്യും ഒഴിച്ച് നന്നായി വരട്ടുക. തേങ്ങ പിഴിഞ്ഞ് 6 കപ്പ് ഒന്നാം പാലും 8 കപ്പ് രണ്ടാം പാലും എടുത്ത് വയ്ക്കുക.പായസ കൂട്ട് ഉരുളിയുടെ വശങ്ങളില്‍ നിന്നും വിട്ട് വരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഇളക്കി തിളപ്പിക്കുക. കുറുകുമ്പോള്‍ ഒന്നാം പാല്‍ ഉപ്പ് ഇവയിട്ട് തിളവരുമ്പോള്‍ ബാക്കി നെയ്യില്‍ നിലക്കടല വറുത്ത് ഇടുക.

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍