UPDATES

വ്യത്യസ്തമായ ഒരു ‘ഇരുമ്പന്‍ പുളി പായസം’ അറിയാം

റെസിപ്പി തയ്യാറാക്കിയത്

ബിന്ദു ശ്രീകുമാര്‍
തൃശ്ശൂര്‍, കോലഴി,

ആവശ്യമുള്ള സാധനങ്ങള്‍

1. ഇലിമ്പന്‍ പുളി -1 കെജി

(5 ദിവസം വെള്ളത്തില്‍ ഇട്ടു അതിന്റെ പുളി കളയണം. എല്ലാ ദിവസം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് കൊടുക്കണം.
5 ദിവസത്തിനു ശേഷം ഇതു അരിപ്പ യില്‍ ഇട്ടു വെള്ളം നന്നായി കളയുക. അതിനു ശേഷം മിക്‌സയില്‍ ഇട്ട് അരച്ച് എടുക്കുക.)

2. ശര്‍ക്കര – 3/4 ഉരുക്കിയത്
3. തേങ്ങ പാല്‍ – 1 ക്പ്പ്
4. രണ്ടാം പാല്‍ – 2 കപ്പ്
5. മൂന്നാം പാല്‍ – 3 കപ്പ്
6. നെയ് – 1/2 കപ്പ്
7. അണ്ടിപരിപ്പ് – 10 എണ്ണം
8. ഏലക്ക പൊടി 1 -ടിസ്പൂണ്‍

ഉണ്ടാക്കുന്ന വിധം :

അടുപ്പ് കത്തിച്ചു ചുവടു കട്ടി യുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ( ഉരുളി ) ചൂടായാല്‍ അതിലേക്കു 2 ടിസ്പൂണ്‍ നെയ് ഒഴിച്ച് അരച്ചു വെച്ച ഇലിമ്പന്‍ പുളി ചേര്‍ത്ത് വരട്ടി എടുക്കുക .ഇടയ്ക്ക് ഇതില്‍ 1 ടിസ്പൂണ്‍ നെയ് ഒഴിച്ച് കൊടുക്കണം.അതിലെ വെള്ളം എല്ലാം വറ്റി തുടങ്ങിയാല്‍ ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കി ശര്‍ക്കരയുടെ കുത്തു എല്ലാം പോയി കഴിഞ്ഞാല്‍ മൂന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക .ഇതു നന്നായി കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക,രണ്ടാം പാല്‍ നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തീ ഓഫാക്കി ഏലക്ക പൊടിച്ചതും അണ്ടി പരിപ്പ്, കിസ്മിസ് നെയില്‍ വറുത്തതും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെച്ച് പത്തു മിനിറ്റ് ഇളക്കി കൊടുക്കണം. അതിനു ശേഷം വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റം. അണ്ടിപരിപ്പും, കിസ്മിസ് വെച്ച് അലങ്കരിക്കാം. സ്വാദിഷ്ടമായ ഇളിമ്പന്‍ പുളി പായസം റെഡി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍