UPDATES

മുരിങ്ങ പൂവും ഗ്രീന്‍ പീസും കൊണ്ട് തയ്യാറാക്കാം പായസം

റെസിപ്പി തയ്യാറാക്കിയത്

ഷീജാറാണി
തിരുവനതപുരം.

ചേരുവകള്‍

1.മുരിങ്ങ പൂവ്- ഒരുകപ്പ്
2.ഗ്രീന്‍ പീസ് – ഒരുകപ്പ്
3. ശര്‍കര- രണ്ടുകപ്പ് ഉരുകി അരിച്ചെടുത്ത്.
4. തേങ്ങാപാല്‍ -ഒന്നാം പാല്‍.
5. രണ്ടാം പാല്‍- രണ്ടുകപ്പ്.
6. നട്‌സ് പൊടിച്ചത്- ഒരു ടേബിള്‍. സ്പൂണ്‍.
7. നെയ്യ് – മൂന്ന് ടേബിള്‍ സ്പൂണ്‍.
8. ഗോതമ്പു മാവ്- ഒരു. ടേബിള്‍. സ്പൂണ്‍.
9. ഏലക്കായ്- ഒരു ടീസ്പൂണ്‍.
10. വെള്ളം. പാകത്തിന്.
11. തേങ്ങാക്കൊത്തു. നുറുക്കിയത്. ഒരു പിടി

പാകം ചെയ്യണ്ട വിധം

ഗ്രീപീസ് വെള്ളത്തില്‍ കുതിര്‍ത്തു വേവിച്ചു തൊലികളഞ്ഞ് ഉടച്ചു എടുക്കണം. മുരിങ്ങ പൂവ്. ആവിയില്‍ വേവിച്ചു എടുകാം. പാന്‍ ചൂടാക്കി, പകുതി നെയ് ഒഴിച്ചു തിളക്കുമ്പോള്‍ . ഉടച്ച ഗ്രീപീസും. വേവിച്ച പൂവും ചേര്‍ത്ത്. യോജിപ്പികുക. നട്‌സ് പൊടിച്ചത് ചേര്‍ത്ത്.ഇളകി. ഉരുകിയ ശര്‍ക്കര ചേര്‍ത്ത് ചെറു തീയില്‍ വരട്ടി ഡ്രൈ ആകുമ്പോള്‍ തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കുറുകി വരുമ്പോള്‍ ഒന്നാംപാലില്‍ ഗോതമ്പു പൊടി കലക്കി ചേര്‍ക്കാം. ഏലക്കായ് പൊടിച്ചതും ചേര്‍ത്ത്. ഇളക്കി ബാക്കിയുള്ള നെയ്യില്‍ തേങ്ങ കൊത്ത്. ഫ്രൈ ചെയ്തു ചേര്‍ത്ത് . ബൗളില്‍ മാറ്റം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍