UPDATES

സ്ത്രീ

കണ്ണിന് നല്‍കാം കൂടുതല്‍ ആരോഗ്യം

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെട്ടം കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക.

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ആധൂനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

കണ്ണിന്റെ തിളക്കവും അഴകും നിലനിര്‍ത്താന്‍ ദിവസവും ആറ്, എട്ട് മണിക്കൂര്‍ ഉറങ്ങണം. പകലുറക്കം, രാത്രി ഉറക്കമിളയ്ക്കല്‍ എന്നിവ ഒഴിവാക്കുക. ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം. മദ്യപാനം പുകവലി ഇവ ഒഴിവാക്കുക.വെയിലത്തു നിന്നും വന്നയുടനെ തണുത്ത വെള്ളത്തില്‍ കുളിക്കരുത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ഒഴിവാക്കുക.

കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെട്ടം കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. സ്‌ക്രീന്‍ മുഖത്തിന് നേരെ അല്ലെങ്കില്‍ ഒരല്‍പം താഴ്ത്തി വയ്ക്കുക. കണ്ണട ഉപയോഗിക്കുക.അരമണിക്കൂര്‍ കഴിയുമ്പോള്‍ കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുക. പുസ്തകം വായിക്കുമ്പോള്‍ മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പുസ്തകം കണ്ണില്‍ നിന്നും കുറഞ്ഞത് പതിനഞ്ച് പതിനാറ് ഇഞ്ച് അകലത്തില്‍ പിടിക്കുക. മങ്ങിയ വെളിച്ചത്തിലും യാത്ര ചെയ്യുമ്പോഴും വായിക്കരുത്.

മുഖത്തു പുരട്ടുന്ന സൗന്ദര്യ വസ്തുക്കള്‍ കണ്ണിനടിയില്‍ പുരട്ടരുത്. ഇവ ഉണങ്ങി വലിഞ്ഞാല്‍ കണ്ണിനടിയിലെ ചര്‍മത്തില്‍ പാടുകള്‍ വീഴാം.യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക. കണ്ണില്‍ പൊടിയും വെയിലും ഏല്‍ക്കാതെ സംരക്ഷിക്കുക.കണ്ണിന്റെ സൗന്ദര്യ വര്‍ധനവിനായി നിരവധി വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റുള്ളവരുടെസോപ്പ്,തോര്‍ത്ത്,സൗന്ദര്യവര്‍ധകവസ്തുക്കള്‍എന്നിവഉപയോഗിക്കാതിരിക്കുക.ആഹാരദഹനത്തിന്റെ ക്രമക്കേട് നേത്രരോഗങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ വിരുദ്ധാഹാരം, സമയം തെറ്റിയ ആഹാരരീതി ഇവ ഒഴിവാക്കി ചിട്ടയായ ആഹാരക്രമം ശീലിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍