UPDATES

സ്ത്രീ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കി കല്യാണ്‍ ജൂവലേഴ്‌സ്

2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്്‌സ് രണ്ടു കോടിയിലധികം രൂപദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്്‌സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും.

കഴിമ പ്രളയത്തെ നമ്മള്‍ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയ െത്തയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കുമെന്നുംടി.എസ്. കല്യാണരാമന്‍പറഞ്ഞു. ഈ സംഭാവനയ്്ക്കു പുറമെ വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് വരും മാസങ്ങളില്‍ പ്രളയബാധിതകര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കല്യാണിന്റെ ടീം സജീവമായി പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്്‌സ് രണ്ടു കോടിയിലധികം രൂപദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍