ഇന്ത്യയിലും മധ്യപൂര്‍വദേശത്തും സാന്നിദ്ധ്യം ശക്തമാക്കും
ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി നാല് പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ഇന്ത്യയിലെ പ്രധാനവിപണികളായ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും മധ്യപൂര്‍വദേശത്തെ പ്രമുഖ വിപണികളായ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന്് ആഗോളതലത്തില്‍ ആകെ 141 ഷോറൂമുകളാകും.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അക്കിനേനി നാഗാര്‍ജുന, പൂജ സാവന്ത് എന്നിവര്‍ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഷാര്‍ജയിലെയും അബുദാബിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനം ജനപ്രീതിയാര്‍ജ്ജിച്ച സൂപ്പര്‍താരങ്ങളായ മഞ്ജുവാര്യരും പ്രഭു ഗണേശനും നിര്‍വഹിക്കും.ഇന്ത്യയിലും മധ്യപൂര്‍വദേശത്തുമായി പുതിയ നാല് ഷോറൂമുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറൂമുകള്‍. ഉത്സവ, വിവാഹ സീസണ്‍ അടുത്തിരിക്കുന്ന സമയത്ത് ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അതിവേഗത്തിലുള്ള വികസനത്തിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് പുതിയ വിപണികളായ ജാര്‍ഖണ്ഡ്, ബീഹാര്‍, ആസാം, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലായി ഇരുപത് പുതിയ ഷോറൂമുകള്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡിന്റെ റീട്ടെയ്ല്‍ വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുവരികയായിരുന്നു. പുതിയ വിപണികളിലെ വിജയകരമായ പ്രവേശനത്തിനുശേഷം ബ്രാന്‍ഡ് നിലവിലുള്ള മെട്രോ വിപണികളില്‍ കൂടുതല്‍ വളര്‍ച്ച നേടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ തുടക്കമിട്ട വിപണികളില്‍നിന്ന് അസാമാന്യമായ പ്രതികരണം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടി.എസ്. കല്യാണരാമന്‍പറഞ്ഞു. നിലവിലുള്ള വിപണികളില്‍ കൂടുതല്‍ കരുത്ത് പകരുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ. പുതിയതായി തുടങ്ങുന്ന ഷോറൂമുകള്‍ വിപണിയിലെ പ്രാമുഖ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വധുക്കള്‍ക്ക് വിവാഹാവസരത്തില്‍ അണിയുന്നതിനും ഉത്സാവാഘോഷങ്ങള്‍ക്കായും നിത്യവും അണിയുന്നതിനുമുള്ള നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം ആഭരണ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോകി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായഅന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.