UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് മാസം മുമ്പ് കാമുകന്‍ കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കോണ്‍ക്രീറ്റ് ബോക്‌സില്‍

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണ് കമിതാക്കള്‍

രണ്ട് മാസം മുമ്പ് കാമുകന്‍ കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കോണ്‍ക്രീറ്റ് ബോക്‌സില്‍ നിന്നും പോലീസ് കണ്ടെത്തി. അകന്‍ഷ ശര്‍മ്മയെന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട തുരക്കലിനൊടുവിലാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്.

കാമുകന്‍ ഉദ്യാന്‍ ദാസിനൊപ്പം പങ്കുവച്ചിരുന്ന വീടിനുള്ളില്‍ ഒരു മ്യൂസിയം പോലെ തയ്യാറാക്കിയിരുന്ന കോണ്‍ക്രീറ്റ് ബോക്‌സിനുള്ളിലായിരുന്നു മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശിയായ ശര്‍മ്മ ഭോപ്പാല്‍ സ്വദേശിയായ ദാസിനെ കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ അമേരിക്കയില്‍ പോകുന്നുവെന്നാണ് ശര്‍മ്മ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ അകന്‍ഷയുമായി ആശയവിനിമയം നടത്താന്‍ സാധിക്കാതെ വന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് മൊബൈല്‍ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് ഉദ്യാന്‍ ദാസ് പിടിയിലായത്. പിടിയിലായപ്പോള്‍ തന്നെ ഇയാള്‍ കുറ്റംസമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.

രണ്ട് മാസം മുമ്പ് നടന്ന ഒരു വാക്കേറ്റത്തിനിടെ താന്‍ യുവതിയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍