UPDATES

ഷീന ബോറ കൊലക്കേസ്; ഉത്തരവാദി തന്റെ മുന്‍ ഭര്‍ത്താവ് ആണെന്ന് ഇന്ദ്രാനി മുഖര്‍ജി

അഴിമുഖം പ്രതിനിധി

ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാനി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. താനല്ല ഷീനയെ കൊന്നതെന്നും ആ കൊലപാതകത്തിന്റെ ഉത്തരവാദി മുന്‍ഭര്‍ത്താവ് സഞ്ജയ് ഖന്നയ്ക്കാണെന്നും ഇന്ദ്രാനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മകളെ താന്‍ വെറുത്തിരുന്നു. എന്നാല്‍ അവളെ കൊല്ലാന്‍ തനിക്ക് കഴിയില്ല. ഇന്ദ്രാനി മൊഴിനല്‍കി. ഇന്ദ്രാനി പറഞ്ഞിട്ടാണ് കൊലയില്‍ പങ്കാളിയായതെന്ന് സഞ്ജീവ് ഖന്നയും വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു.

അതിനിടെ ഷീന ബോറ 2012ല്‍ കൊല്ലപ്പെട്ട കാര്‍ കണ്ടെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. കൊലനടന്ന ഏപ്രില്‍ 24ന് താന്‍ മുംബൈയിലുണ്ടായിരുന്നതായി സഹോദരന്‍ മിഖായല്‍ ബോറ പോലീസിന് മൊഴി നല്‍കി. ഇന്ദ്രാനിയുടെ രണ്ടാംഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായി സഞ്ജീവ് ഖന്നയും താന്‍ താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍