UPDATES

ട്രെന്‍ഡിങ്ങ്

രാത്രി വീടുകളിൽ കയറി അതിക്രമം, പീഡനം; സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച ഷെഹ്ലാ റാഷിദിനെതിരെ കേസ്, സ്വതന്ത്ര അന്വേഷണത്തിന് വെല്ലുവിളിച്ച് ആക്ടിവിസ്റ്റ്

സുപ്രീം കോടതി അഭിഭാഷകന്‍ അലക് അലോക് ശ്രീവാസ്തവ ഷെഹ്ലാ റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

ജമ്മു കാശ്മിരില്‍ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി ആക്ടിവിസ്റ്റ് ഷെഹ്ലാ റാഷിദ്. നിരവധി പ്രദേശങ്ങളില്‍ സൈന്യം നടത്തിയതായി പറയുന്ന അതിക്രമങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ പരാതി നല്‍കി.

കാശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്നാണ് ഷെഹ്ലാ റാഷിദ് ആരോപിച്ചത്. നിരവധി ട്വീറ്റുകളിലുടെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. മനുഷ്യാവാകാശ ലംഘനങ്ങളുടെ ഏകദേശ വിവരങ്ങളും അവര്‍ ട്വീറ്റുകളില്‍ നല്‍കിയിരുന്നു.

പുതിയ മാറ്റത്തോടെ ജമ്മു കാശ്മീര്‍ പൊലീസിന്റെ അധികാരങ്ങള്‍ പൂര്‍ണമായി നഷ്ടമായതായാണ് ജനങ്ങള്‍ പറയുന്നതെന്ന് ഷെഹ്ലാ റാഷിദ് പറഞ്ഞു. അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് കാശ്മീര്‍. സിആര്‍പിഎഫിന്റെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്ന അവസ്ഥ പോലുമുണ്ടായെന്നും ഇവര്‍ ആരോപിച്ചു.

അര്‍ദ്ധരാത്രി വീടുകളില്‍ പ്രവേശിക്കുകയും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുമാണെന്നാണ് ഷെഹ്ലാ റാഷിദ് ഒരു ട്വീറ്റില്‍ ആരോപിച്ചത്. വീടുകളില്‍ പ്രവേശിക്കുന്ന സൈനികര്‍ റേഷന്‍ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായും അവര്‍ ആരോപിച്ചു.

‘ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈനിക ക്യാമ്പിലേക്ക് വിളിച്ചുവരുത്തി അവരെ പീഡിപ്പിച്ചു. അവര്‍ കരയുന്ന ശബ്ദം മൈക്കിലുടെ നാട്ടിലെങ്ങും എത്തിച്ച് നാട്ടുകാരെ ഭീതിയിലാഴ്തി’ ഷെഹ്ലാ റാഷിദ് ട്വിറ്ററില്‍ ആരോപിച്ചു.

ആരോപണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷെഹ്ലാ റാഷിദിന്റെ ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സൈന്യത്തിനെതിരെ നാട്ടുകാരെ തിരിക്കുന്നതിന് ചില സംഘടനകള്‍ തെറ്റായ പ്രചരണം നടത്തുകയാണെന്നും സൈനിക വക്താവ് ആരോപിച്ചു.

എന്നാല്‍ സൈന്യത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ഷെഹ്ല നിഷ്പക്ഷമായ അന്വേഷണത്തിനാണ് സൈന്യം തയ്യാറാകേണ്ടതെന്ന് വ്യക്തമാക്കി.

ഇതിനിടെയാണ് സുപ്രീം കോടതി അഭിഭാഷകന്‍ അലക് അലോക് ശ്രീവാസ്തവ ഷെഹ്ലാ റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

കാശ്മിരില്‍ 4000 ത്തിലധികം ആളുകളെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം അറസ്റ്റ് ചെയ്തതായി എ എഫ് പി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ഈ മാസം അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത്. ഇതിന് മുന്നോടിയായാണ് കാശ്മിരില്‍ വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വിഛേദിച്ചത്. കഴിഞ്ഞ ദിവസം ഇതില്‍ ഭാഗികമായ ഇളവുകള്‍ വരുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍