UPDATES

തൃശൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

തൃശൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ശിഹാബാണ് (35) ഞായറാഴ്ച രാത്രി ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ശിഹാബിനെ കാറിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയാണ്ശിഹാബ്.

ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു. നേരത്തെ ശിഹാബിന്റെ സഹോദരന്‍ മുജീബ് റഹ്മാനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ സി പി ഐ എം ഹര്‍ത്താലാചരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍