UPDATES

എഡിറ്റര്‍

ഓര്‍വലിന്‌റെ അനിമല്‍ ഫാം കുട്ടികളെ മൃഗസ്‌നേഹികളാക്കുമെന്ന് ശില്‍പ്പ ഷെട്ടി; ട്വിറ്ററില്‍ ട്രോള്‍ മഴ

Avatar

അഴിമുഖം പ്രതിനിധി

ജോര്‍ജ് ഓര്‍വലിന്‌റെ വിഖ്യാതനോവല്‍ അനിമല്‍ ഫാമിനെ കുറിച്ച് നടത്തിയ നടി ശില്‍പ്പ ഷെട്ടിക്ക് ട്വിറ്ററില്‍ പരിഹാസവര്‍ഷം. പ്രധാനമായും സോവിയറ്റ് യൂണിയനിലെ സ്റ്റാലിനിസ്റ്റ് ഭരണം അടക്കമുള്ള സ്വേച്ഛാധിപത്യ സംവിധാനങ്ങളെ ഉദ്ദേശിച്ച് ഓര്‍വല്‍ എഴുതിയ നോവലാണ് അനിമല്‍ ഫാം. എന്നാല്‍ ശില്‍പ്പ ഷെട്ടി ഇതിനെ വ്യാഖ്യാനിച്ചത് മറ്റൊരു തരത്തിലാണ്. അനിമല്‍ഫാം വായിച്ചാല്‍ കുട്ടികള്‍ക്ക് മൃഗസ്‌നേഹമുണ്ടാകുമെന്നായിരുന്നു ശില്‍പ്പയുടെ അഭിപ്രായം.

2017-18 വിദ്യാഭ്യാസ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് സാഹിത്യത്തിന്‌റെ ഭാഗമായി ഹാരി പോട്ടര്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ ഓഫ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം ചോദിച്ചപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. ഹാരി പോട്ടര്‍ മാത്രമല്ല അനിമല്‍ ഫാമും ഐസി എസ്ഇ സിലബസിന്‌റെ ഭാഗമാക്കാവുന്നതാണെന്ന് ശില്‍പ്പ അഭിപ്രായപ്പെട്ടു. ലോഡ് ഓഫ് റിംഗ്‌സ്, ഹാരി പോട്ടര്‍ തുടങ്ങിയ ചെറുപ്രായത്തില്‍ കുട്ടികളുടെ ഭാവനയും ക്രിയാത്മകതയും വളര്‍ത്താന്‍ സഹായിക്കും. ലിറ്റില്‍ വുമണ്‍ പോലുള്ള പുസ്തകങ്ങള്‍ സ്ത്രീകളോട് ബഹുമാനമുണ്ടാക്കും. അതുപോലെ അനിമല്‍ ഫാം പോലുള്ളവയും ഉള്‍പ്പെടുത്തണം. ആ പുസ്തകം കുട്ടികളില്‍ മൃഗങ്ങളോട് സ്‌നേഹവും അനുകമ്പയുമുണ്ടാക്കും – ശില്‍പ്പ ഷെട്ടി അഭിപ്രായപ്പെട്ടു.

പിന്നെ ട്വിറ്ററില്‍ ട്രോള്‍ മഴയായിരുന്നു. ഡേവിഡ് കോപ്പര്‍ ഫീല്‍ ഈസ് എബൗട്ട് എ ഗയ് ഹു ഗ്ര്യു കോപ്പര്‍ ഇന്‍ ഹിസ് ഫീല്‍ഡ് (ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എന്നത് തന്‌റെ കൃഷിയിടത്തില്‍ ചെമ്പ് വളര്‍ത്തിയ ഒരാളുടെ കഥയാണ്) എന്നൊരു രസികന്‍. ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ നല്ലൊരു കളറിംഗ് ബുക്കാണെന്നും കുട്ടികള്‍ക്ക് അത് ഇഷ്ടമാകുമെന്നും ഒരു രസികത്തി. ലൈഫ് ഓഫ് പൈ എല്ലാ കുട്ടികളും വായിക്കണം. അത് നിങ്ങളുടെ ഗണിത പഠിനത്തിന് ഉപകരിക്കുമെന്ന് മറ്റൊരാള്‍

കൂടുതല്‍ വായനയ്ക്ക്:  https://goo.gl/Il2zjB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍