UPDATES

ചൈനയില്‍ കപ്പല്‍ മുങ്ങി 450 ഓളം പേരെ കാണാതായി

അഴിമുഖം പ്രതിനിധി

ചൈനയുടെ ഹ്യൂബേ പ്രവിശ്യയില്‍ യാങ്‌സി നദിയില്‍ കപ്പല്‍ മുങ്ങി 450 ഓളം പേരെ കാണാതായി. മുങ്ങിയ കപ്പലായ ഈസ്‌റ്റേണ്‍ സ്റ്റാറില്‍ നിന്ന് പത്തുപേരെ രക്ഷപ്പെടുത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവരില്‍ കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എഞ്ചിനീയറും ഉള്‍പ്പെടുന്നു. കൊടുങ്കാറ്റില്‍പ്പെട്ടാണ് കപ്പല്‍ മുങ്ങിയതെന്നാണ് ഇവര്‍ പ്രതികരിച്ചത്.

ചൈനാക്കാരായ 406 യാത്രക്കാരും ട്രാവല്‍ ഏജന്‍സിയുടെ അഞ്ച് ജീവനക്കാരും 47 കപ്പല്‍ ജീവനക്കാരും അടക്കം 458 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കിഴക്കന്‍ നഗരമായ നാന്‍ജിംഗിലേക്കുള്ള യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് ചൈനാ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മോശം കാലാവസ്ഥ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍