UPDATES

മത്സ്യബന്ധന കപ്പല്‍ മുങ്ങി റഷ്യയില്‍ 54 മരണം

അഴിമുഖം പ്രതിനിധി

മത്സ്യബന്ധനത്തിന് പോയ കപ്പല്‍ മുങ്ങി റഷ്യയില്‍ 54 പേര്‍ മരിച്ചു. 63 പേരെ രക്ഷപ്പെടുത്തി. 15 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 132 പേര്‍ സഞ്ചരിച്ചിരുന്ന കപ്പലാണ് മുങ്ങിയത്. കിഴക്കന്‍ പ്രദേശമായ കംചട്ക പെനിന്‍സുലയിലാണ് സംഭവം.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കപ്പലിലുണ്ടായിരുന്നവരില്‍ 78 പേര്‍ റഷ്യക്കാരാണ്. മ്യാന്‍മര്‍, യുക്രയ്ന്‍, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മറ്റുള്ളവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍