UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശ് ഇസ്ലാമിക് സ്‌റ്റേറ്റായെന്ന് ശിവസേന

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് ഇസ്ലാമിക് സ്‌റ്റേറ്റായി മാറിയെന്നും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ശിവസേന ആരോപിച്ചു. ശിവസേന സ്ഥിരമായി ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്ന പാക് സംഗീതജ്ഞന്‍ ഗുലാം അലിയെ ലഖ്‌നൗവില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അനുവദിച്ചതാണ് ഉത്തര്‍പ്രദേശിന് എതിരെ രംഗത്തുവരാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

ഹിന്ദു-മുസ്ലിം ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതിന് അലിയെ പാടാന്‍ വിളിച്ചതിനെ ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തില്‍ പാര്‍ട്ടി രൂക്ഷമായി വിമര്‍ശിച്ചു. പ്രശസ്തനായ ഇന്ത്യന്‍ മുസ്ലിം ഗായകനെയായിരുന്നു ‘ഇസ്ലാമിക് യാദവ് സര്‍ക്കാര്‍’ ചെയ്യേണ്ടിയിരുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായ സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷത്തെ പ്രസാദിപ്പിക്കുന്നതിനായി അടുത്ത് ഹാഫിസ് സെയ്ദിനെ സമാജ് വാദി പാര്‍ട്ടി ക്ഷണിക്കുമെന്നും ലേഖനം പറയുന്നു.

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ബിജെപിക്ക് ഒരു കൊട്ടു കൊടുക്കാനും സേന മറന്നില്ല. അലിയുടെ സംഗീത പരിപാടിയുടെ കാര്യത്തില്‍ ബിജെപി മൂകസാക്ഷിയാണെന്ന് സേന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മുംബയില്‍ പാടാനിരുന്ന അലിയുടെ പരിപാടി ശിവസേനയുടെ ഭീഷണി കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍