UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവാജി പ്രതിമ വന്നാല്‍ മുംബൈയിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് മഹാരാഷ്ട്ര മന്ത്രി

നിലവില്‍ സംസ്ഥാനത്ത് പൊലീസിന് വേണ്ടി മാത്രം 15,000 കോടി രൂപ ചിലവാകുന്നു. ശിവാജി പ്രതിമ വന്നാല്‍ അത് 3000 കോടി രൂപയായി ചുരുക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശിവാജി പ്രതിമ വന്നാല്‍ മഹാരാഷ്ട്രയിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീര്‍ മുംഗത്തിവാര്‍. ശിവാജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഓരോ മഹാരാഷ്ട്രക്കാരനും പിന്തുടരാന്‍ തുടങ്ങിയാല്‍ അത് സാദ്ധ്യമാകും. അങ്ങനെ വന്നാല്‍ പൊലീസിനായി നീക്കി വയ്ക്കുന്ന ഫണ്ട് കുറയ്ക്കാന്‍ കഴിയുമെന്നും സുധീര്‍ മുംഗത്തിവാര്‍ അഭിപ്രായപ്പെട്ടു.

ശിവാജി മഹാരാജാവിന്‌റെ അനുഗ്രഹത്തിലാണ് മഹാരാഷ്ട്ര മുന്നോട്ട് പോകുന്നത്. അപ്പോള്‍ പ്രതിമയ്ക്ക് നീക്കിവയ്ക്കുന്ന തുക ഒരു പ്രശ്‌നമാകില്ലെന്നും മുംഗത്തിവാര്‍ പറഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് തന്നെ അതുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് പൊലീസിന് വേണ്ടി മാത്രം 15,000 കോടി രൂപ ചിലവാകുന്നു. ശിവാജി പ്രതിമ വന്നാല്‍ അത് 3000 കോടി രൂപയായി ചുരുക്കാന്‍ കഴിയും. ശിവാജിയുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ കഴി്ഞ്ഞാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുധീര്‍ മുംഗത്തിവാര്‍ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍