UPDATES

എഡിറ്റര്‍

12 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ഒരു വനിതാ നീന്തല്‍ താരം ഒളിമ്പിക്സിലേക്ക്

ശിവാനി കതാരിയ അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കുകയാണ്, റിയോയില്‍ വച്ച്, ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്. 18 വയസ്സുകാരിയായ ശിവാനി ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ അതില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

12 വര്‍ഷത്തിനിടെ ഒളിപിക്സില്‍ നീന്തല്‍ എന്നയിനത്തില്‍ ഇന്ത്യയില്‍ പങ്കെടുക്കുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍. 2004നു ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യയില്‍ നിന്നും ഒരു വനിത മത്സരിക്കുന്നത്.

ഇന്ത്യക്കാരായ നീന്തല്‍ താരങ്ങള്‍ ആരും ഒളിമ്പിക്സിനു യോഗ്യത നേടാഞ്ഞതിനാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹരിയാനക്കാരിയായ ശിവാനിയെ റിയോ വിളിക്കുന്നത്‌.

ആറു വയസ്സുള്ളപ്പോള്‍ ഒരു സമ്മര്‍ ക്യാമ്പില്‍ വച്ചാണ് ശിവാനി ആദ്യമായി നീന്തല്‍ക്കുളത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് വീടിനു സമീപമുള്ള ബാബാ ഗംഗ് നാഥ് സ്വിമ്മിംഗ് സെന്ററില്‍ വച്ചാണ് ശിവാനി നീന്തലിനോട്‌ കൂടുതല്‍ അടുക്കുന്നത്.

2013 മുതല്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളാണ് ശിവാനിയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിക്കൊടുത്തത്.

റിയോ 2020ലെ ഒളിമ്പിക്സിലേക്ക് ഒരു ചവിട്ടുപടിയായാണ്‌ ശിവാനി കാണുന്നത്.

ശിവാനിയെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/tvVLHy

     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍