UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ ശിവസേന

വീണ്ടും സഖ്യത്തിലേർപ്പെടാൻ തയാറാണെന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന തള്ളിയാണ് ശിവസേനയുടെ നീക്കം.

മുംബയ് മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിക്കാൻ ശിവസേന, കോൺഗ്രസിന്റെ സഹായം തേടുന്നതായി റിപ്പോർട്ടുകൾ. തങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തർ കോൺഗ്രസ് നേതാക്കളെ കണ്ടതായാണ് വിവരം. വീണ്ടും സഖ്യത്തിലേർപ്പെടാൻ തയാറാണെന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന തള്ളിയാണ് ശിവസേനയുടെ നീക്കം. എംഎൻഎസിനെയും കൂടെ നിർത്താൻ‌ ശിവസേന വിരോധമില്ലെന്നാണ് വിവരം. കോൺഗ്രസിന് ഡെപ്യൂട്ടി മേയർ സ്ഥാനമാണ് ശിവസേന വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം, ശിവസേനയുടെ വാഗ്ദാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാൻ വ്യക്തമാക്കി. ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്ന് നേരത്തെ എംഎൽഎ അബ്ദുൽ സത്താർ അറിയിച്ചിരുന്നു. മാർച്ച് ഒമ്പതിനാണ് മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെയാണ് സഖ്യ ചർച്ചകൾ സജീവമായിരിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശിവസേന ഇത്തവണ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മൽസരിച്ചിരുന്നത്. ശിവസേനയ്ക്ക് 84 ഉം ബിജെപിക്ക് 82 ഉം സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് 31 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ഭൂരിപക്ഷത്തിനായി 114 പേരുടെ പിന്തുണയാണ് വേണ്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍